അവനൊരു തന്ത്രശാലിയായ കുറുക്കനായിരുന്നില്ല, കോഹ്ലിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം
ഐപിഎല്ലില്‍ നിന്ന് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് പുറത്തായതോടെ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിടചൊല്ലിയിരിക്കുകയാണ് വിരാട് കോഹ്ലി. നീണ്ട എട്ട് വര്‍ക്കാലം ആര്‍സിബിയെ നിയച്ചതിന് ശേഷമാണ് കോഹ്ലി പടിയിറങ്ങുന്നത്. എന്നാല്‍ ആര്‍സിബിയ്ക്കായി ഒരു ഐപിഎല്‍ കിരീടം പോലും നേടിക്കൊടുക്കാന്‍ ആയില്ലല്ലോ എന്ന സങ്കടത്തോടെയാണ് കോഹ്ലിയുടെ പടിയിറക്കം.
അതെസമയം കോഹ്ലിയുടെ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനത്തെ നിശിതമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
‘ കുറെയേറെ വര്‍ഷം അവന്‍ ക്യാപ്റ്റനായി തുടര്‍ന്നു, എട്ട് വര്‍ഷമെന്നത് വളരെയേറെ കാലമാണ്, നിങ്ങള്‍ അവന്റെ പാഷനെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും പറഞ്ഞു. എന്നാല്‍ അവനൊരിക്കലും തന്ത്രജ്ഞനായിരുന്നില്ല, കൂടാതെ ഒരു ക്യാപ്റ്റന് ക്രിക്കറ്റ് ഫീല്‍ഡില്‍ ആവശ്യമായ വിവേകവും അവനുണ്ടായുരുന്നില്ല’ ഗംഭീര്‍ നിരീക്ഷിക്കുന്നു.
‘ ഒരു ക്യാപ്റ്റന് എപ്പോഴും മത്സരത്തെ മുന്‍കൂട്ടി കാണാനാകണം. തീര്‍ച്ചയായും പാഷനും എനര്‍ജിയും ആവശ്യമാണ്, എന്നാല്‍ അതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് ട്രോഫികള്‍ നേടാന്‍ സാധിക്കില്ല. ഒരു ക്യാപ്റ്റന്‍ മികച്ച തന്ത്രഞ്ജന്‍ കൂടിയായിരിക്കണം, കൂടാതെ ആ തന്ത്രങ്ങള്‍ എപ്പോള്‍ പ്രയോഗിക്കണമെന്നുള്ള ബോധ്യവും ഉണ്ടായിരിക്കണം. ‘ ഗംഭീര്‍ പറഞ്ഞു.
‘ മത്സരത്തിനൊപ്പം നീങ്ങാതെ ഒന്നോ രണ്ടോ ഓവര്‍ മുന്‍കൂട്ടി തീരുമാനങ്ങള്‍ നിര്‍വചിക്കേണ്ടതുണ്ട്. അതാണ് ടി20 ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്മാര്‍ ചെയ്തിട്ടുള്ളത്. മൂന്ന് ഫോര്‍മാറ്റിലും അവന്‍ ഇന്ത്യയെ ഒരുപാട് കാലം നയിച്ചു. എന്നാല്‍ ഒരു ക്യാപ്റ്റന് വേണ്ട വിവേകമോ ബുദ്ധികൂര്‍മതയോ അവനില്‍ കണ്ടിട്ടില്ലയെന്ന് എനിക്കുറപ്പിച്ച് പറയാന്‍ സാധിക്കും. ‘ ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഐ പി എല്ലില്‍ 140 മത്സരങ്ങളില്‍ ആര്‍ സി ബിയെ നയിച്ചിട്ടുള്ള കോഹ്ലി 66 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. 70 മത്സരങ്ങളിലാണ് കോഹ്ലിയുടെ കീഴില്‍ ആര്‍ സി ബി പരാജയപെട്ടത്. 2016 ല്‍ ആര്‍ സി ബിയെ ഫൈനലിലെത്തിച്ച കോഹ്ലി കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിനെ പ്ലേയോഫിലെത്തിച്ചു.