ആകെ തകര്‍ന്ന് ഇന്ത്യന്‍ നായകന്‍, കൂറ്റന്‍ തോല്‍വിയ്ക്ക് പിന്നാലെ വന്‍ പിഴശിക്ഷ

Image 3
CricketIPL

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൂറ്റന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം രൂപയാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിയ്ക്ക് ഐപിഎല്‍ സംഘാടകര്‍ പിഴശിക്ഷ വിധിച്ചിരിക്കന്നത്.

ഇതോടെ ഈ മത്സരം കോഹ്ലിയുടെ കരിയറിലെ വലിയ മുറിവായി മാറിയിരിക്കുകയാണ്. മത്സരത്തില്‍ 97 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് വഴങ്ങിയത്.

ഇതിന് പ്രധാന കാരണക്കാരനായി ചൂണ്ടികാണിക്കുന്നതും ബംഗളൂരു നായകന്‍ വിരാട് കോഹ്ലിയെ തന്നെയാണ്. പഞ്ചാബിനായി കെഎല്‍ രാഹുല്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയ്ക്ക് വഴിയൊരുക്കിയത് കോഹ്ലിയുടെ ഗുരുതര പിഴവായിരുന്നു.

മത്സരത്തില്‍ രണ്ട് തവണയാണ് കോഹ്ലി രാഹുലിന്റെ അനായാസ ക്യാച്ച് വിട്ടുകളഞ്ഞത്. രാഹുലിന്റെ വ്യക്തികത സ്‌കോര്‍ 84ലും 90ലും നില്‍ക്കെയാണ് കോഹ്ലി രാഹുലിന്റെ ജീവന്‍ രക്ഷിച്ചത്. ഇതോടെ സംഹാരിയായി മാറിയ രാഹുല്‍ അന്‍പതോളം റണ്‍സ കൂടി അനായാസം അടിച്ചെടുക്കുകയായിരുന്നു.

കൂടാതെ ബാറ്റിംഗിലും കോഹ്ലി നിരാശപ്പെടുത്തി. ക്യാച്ച് വിട്ടതോടെ ആകെ തകര്‍ന്നതായി കാണപ്പെട്ട ആര്‍സിബി നാകന് ഒരു റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 17 ഓവറില്‍ ബംഗളൂരു 109 റണ്‍സിന് കീഴടങ്ങുകയായിരുന്നു.