ഒരുത്തന്‍ ഒന്ന് വീണാല്‍ അവന്റെ നെഞ്ചത് കേറി ബാക്കി ജീവനും കൂടി എടുക്കാന്‍ ഉള്ള വഗ്രത, കോഹ്ലിയെ പിന്നില്‍ നിന്ന് കുത്തുന്നവരോട്

Image 3
CricketTeam India

ജോബിന്‍ ഈശോ

ഓണ്‍ലൈന്‍ നിരീക്ഷകര്‍ കൊഹ്ലിയെ അടിക്കാന്‍ കിട്ടിയ അവസരം ആഘോഷിക്കുകയാണ്. എന്നിട് ചോദിക്കുന്നത് ധോണി കപ്പ് എടുത്തു കോഹ്ലി വന്നതില്‍ പിന്നെ കപ്പില്ല എന്നാണ്. നമ്മള്‍ ഒന്നും അറിയാത്തപോലെ ആണ് സംസാരിക്കാറ്.

ഈ ധോണി എന്ന നായകന്റെ കീഴില്‍ എത്ര വേള്‍ഡ് കപ്പുകള്‍ കളിച്ചിട്ടുണ്ട് എന്നു വല്ല ധാരണയുന്നുണ്ടോ. എന്നാല്‍ 8 വേള്‍ഡ് കപ്പുകള്‍ ആണ് ധോണിയുടെ കീഴില്‍ ഇന്ത്യ കളിച്ചത് അതില്‍ ആദ്യ 2 കപ്പിന്റെ ബലത്തില്‍ പിന്നെ അങ്ങോട് തോറ്റിട്ടും തോറ്റിട്ടും ക്യാപ്റ്റന്‍ ആയി തുടര്‍ന്നപ്പോള്‍ ഇന്നത്തെ നിരീക്ഷകര്‍ക് അന്ന് നിരീക്ഷിക്കാന്‍ തോന്നിയില്ലേ. കോഹ്ലി 2 വേള്‍ഡ് കപ്പ് നയിച്ചു ഫൈനലും സെമിഫൈനലും എത്തിച്ചില്ലേ.

പിന്നെ ഫൈനലില്‍ ക്യാപ്റ്റന്‍സി ദുര്‍ബലമായിരുന്നു എന്നാണ് അടുത്തത്. ഈ കളി കാണുന്നതിനോടൊപ്പം കമന്ററി കൂടി കേള്‍ക്കുന്നത് നിരീക്ഷകര്‍ക് നല്ലതായിരിക്കും എന്നൊരു അഭിപ്രായം ഉണ്ട്. പിന്നെ ഇയാള്‍ക്കു പകരം ആര് ക്യാപ്റ്റന്‍ ആകണം എന്നാണ്..

34 വയസു കഴിഞ്ഞു നില്‍ക്കുന്ന രോഹിതോ അതോ 33 വയസു കഴിഞ്ഞു നില്‍ക്കുന്ന രഹാനെയോ. ഈ ടീമുകളില്‍ ഇവരല്ലാതെ ഒരുത്തനെങ്കിലും ടീമില്‍ സ്ഥിരമായ നല്ല കളിക്കാര്‍ ആരാണ്. ഒരു നല്ല യുവാക്കള്‍ ടീമില്‍ സ്ഥിര സാന്നിധ്യമായിട്ട് അവര്ക് ക്യാപറ്റന്‍സി കൈമാറുന്നതാണ് ഉചിതം. അല്ലാതെ നാളെ വിരമിക്കാന്‍ നില്കുന്നവര്‍ക്കും ടീമില്‍ സ്ഥിരം അല്ലാത്തവര്‍ക്കും കൊടുത്താല്‍ ഇടക്കാല ഓസ്ട്രേലിയയുടെ അനുഭവം ഉണ്ടാകും.

എല്ലാവരും പഴയ തലമുറയെ കണ്ടുപഠിക്കണം. ക്യാപ്റ്റന്‍ ആയാലും ടീമായാലും ഒറ്റവികാരം അത് ഉയര്‍ച്ചയിലും താഴ്ചയിലും. ഇപ്പോ മത്സരമാണ് കളികാര്‍ക് ഇല്ലേലും കുറച്ചു പാന്റുകാര്‍ക്. ഒരുത്തന്‍ ഒന്ന് വീണാല്‍ അവന്റെ നെഞ്ചത് കേറി ബാക്കി ജീവനും കൂടി എടുക്കാന്‍ ഉള്ള ആ വ്യഗ്രത.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍