കോഹ്ലി വിനോദത്തിനായാണ് സെഞ്ച്വറികള്‍ നേടുന്നതെന്ന് അലറുന്ന കമന്ററികള്‍ ഇനിയും ഞങ്ങള്‍ക്ക് കേള്‍ക്കണം

പ്രണവ് തെക്കേടത്ത്

സച്ചിനു നേരെ എതിര്‍ ബൗളേഴ്സ് പ്രകോപന വാക്കുകള്‍ ചൊരിയുമ്പോള്‍,വാക്കുകള്‍ കൊണ്ട് മറുപടി നല്‍കാതെ തന്റെ വിശ്വവിഖ്യാതമായ എംആര്‍എഫ് ബാറ്റുകൊണ്ടദ്ദേഹം മറുപടി നല്‍കുന്ന ആ രംഗം വീക്ഷിക്കുമ്പോള്‍ എന്നെപ്പോലുള്ള ഒരുപാട് മനസ്സുകള്‍ ആഗ്രഹിച്ചു കാണും സച്ചിന്‍ ചില വാക്കുകള്‍ തിരിച്ചും പറയുന്നത് കാണുവാന്‍, പക്ഷെ അതല്ലായിരുന്നു ആ മുംബൈക്കാരന്റെ രീതി……..

എന്നാല്‍ ഇന്ന് കാലം മാറി ഇന്ന് നമുക്കൊരു ഡല്‍ഹികാരനുണ്ട് അയാളാണ് ഇന്ന് ഇന്ത്യയുടെ നായകന്‍, ഒരുകാലത്തു സച്ചിന്‍ എന്ന ഇതിഹാസം നൂറുകോടി ജനതക്കിടയില്‍ അവിസ്മരണീയമാക്കിയിരുന്ന ആ വേഷം ഇന്നത്തെ തലമുറയിലേക്കെത്തിക്കുന്നത് കളിക്കളത്തിലെ രാജാവെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ആ നായകനാണ് അതെ വിരാട് കോഹ്ലി, ബാറ്റുകൊണ്ടും നാവുകൊണ്ടും കൊണ്ടും കൊടുത്തും അവിസ്മരണീയമാക്കുന്ന ഒരു കരിയറിന്റെ പാതി വഴി അവസാനിക്കുമ്പോള്‍ കുട്ടിക്കാലത്തു എന്നെപ്പോലുള്ള ഒരുപാട് മനസ്സുകള്‍ കാണാനാഗ്രഹിച്ചൊരു ഇന്ത്യന്‍ രൂപം ഇന്ന് നമ്മള്‍ അയാളിലൂടെ ആസ്വദിക്കുകയാണ്..

ക്ലാസും കൈക്കരുത്തും മാത്രമല്ല അയാളുടെ ശക്തി, ഇങ്ങോട്ട് പ്രകോപന ചേഷ്ടകളുമായി വരുന്നവനെ നാവുകൊണ്ടും ബാറ്റുകൊണ്ടും ഇല്ലാതാകുന്നതാണ് അയാളെ ഇന്ത്യയുടെ മുന്‍ ഇതിഹാസങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഘടകം. മറ്റുള്ളവരുടെ അഭിപ്രായങ്ങളോര്‍ത്ത് അയാള്‍ ഗ്രൗണ്ടില്‍ പെരുമാറാറില്ല,അയാള്‍ തന്റെ സ്വഭാവം അത് അവിടെ പ്രകടിപ്പിക്കുന്നു അതിന്റെ മാര്‍ക്കിടുന്നവരെയും അദ്ദേഹം ഗൗനിക്കാറില്ല,…

കഴിഞ്ഞൊരു പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാമെല്ലാമാണയാള്‍ മൂനാമതിറങ്ങുന്ന വിരാട് കോഹ്ലി നല്‍കുന്ന സുരക്ഷിതത്വവും കരുതലും അനുഭവിച്ചു തന്നെയാണ് ഓരോ ആരാധകനും മുന്നോട്ട് പോവുന്നത് അവിടെ അയാള്‍ കാല്‍ കുത്തിയ രാജ്യങ്ങളിലെല്ലാം ആ ത്രിവര്‍ണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ കൊഹ്ലിയെ ആരാധിച്ചു പോയില്ലെങ്കിലേ അത്ഭുതപെടാനുള്ളൂ.
30 വയസ്സ് പിന്നിടുന്നതിന് മുന്നേ ഇതിഹാസമെന്ന വിശേഷണം സ്വന്തമാക്കിയ ബാറ്റ്‌സ്മാന്‍ ,

വിദേശത്തെ കളി പറച്ചിലുകാര്‍ virat kohli made india a tough side can’t be bullied എന്ന് നിരന്തരം മൊഴിയുമ്പോള്‍ അവിടെ അയാളിലെ നായകന്‍ മാറ്റി മറിക്കുന്ന ഒരു ഇന്ത്യന്‍ നിരയെയും കാണാം,…

അദ്ദേഹത്തിലെ സ്ട്രാറ്റജിസ്റ്റിനെ സംശയത്തോടേ നോക്കുന്നവര്‍ ഉണ്ടാവാം ,ആ പഴയ ഫോമിന്റെ നിഴല്‍ മാത്രമാണയാള്‍ ഇന്നെന്ന പ്രസ്താവനകളും കാണാം ,അപ്പോഴും ആ കമ്മിറ്റ്‌മെന്റിനെ ചോദ്യം ചെയ്യാന്‍, അതല്ലെങ്കില്‍ ഒരു മോശം ഫോമിലൂടെ കടന്നു പോവുമ്പോഴും അയാളൊരു ടീമിന് നല്‍കുന്ന എനെര്‍ജിയെ ചോദ്യം ചെയ്യാന്‍ ആരും നാവുയര്‍ത്തുമെന്ന് തോന്നുന്നില്ല. അതെ മോശം ഫോമും ബാഡ് പാച്ചുമെല്ലാം ഏതൊരു സ്‌പോര്‍ട്‌സിന്റെയും ഭാഗമാണ് പക്ഷെ ആ ആത്മാര്‍ത്ഥതയും ആ മനോഭാവവും അതയാളില്‍ നിന്നകറ്റാന്‍ ഒരു ഫോം ഔട്ടിനും സാധിക്കുകയില്ല ..

അറിയാം നടന്നു പോവുന്നത് എല്ലാ അര്‍ത്ഥത്തിലും മോശമായ സാഹചര്യത്തിലൂടെയാണ്. ഈ വേള്‍ഡ് കപ്പിലെ ഇന്ത്യയുടെ ഭാവി പോലും അത്ര സുരക്ഷിതമല്ലാത്ത ഈ നിമിഷത്തില്‍ ആ നായക മികവും ചോദ്യചെയ്യപ്പെടും. അപ്പോഴും വിരാട് കൊഹ്‌ലിയെന്ന ക്രിക്കറ്റര്‍ മൂന്നാം നമ്പറില്‍ എത്തുമ്പോള്‍ നല്‍കുന്ന ആ സുരക്ഷിതത്വം മറ്റാര്‍ക്കും നല്‍കാന്‍ സാദിക്കുന്നില്ലെന്നത് തന്നെയാണ് നിങ്ങളുടെ മഹത്വത്തെ സൂചിപ്പിക്കുന്ന ഘടകം .

കൊഹ്ലി ഇനിയും കാലം ബാക്കിയുണ്ട് ആ കഴിവുകള്‍ ഒരു രാത്രികൊണ്ടോ ചില മാസങ്ങള്‍ കൊണ്ടോ അന്യം നിന്നു പോവുന്നതല്ല , ആ മുള്‍ക്കിരീടം അഴിച്ചു വെച്ച് സ്വതത്രനാവുക ,അവിടെ വീണ്ടും 300ന്റെ ചെയ്സുകള്‍ പിറവി കൊള്ളുമ്പോള്‍ ഒരു കംപ്യൂട്ടറിനെ പോലെ കാല്‍ക്കുലേറ്റ് ചെയ്യുന്ന മനസ്സുമായി നിങ്ങളെ മിഡിലില്‍ കാണണം ഒരു ജനതയ്ക്ക് ,അവിടെ ശതകങ്ങള്‍ സ്വന്തമാക്കി ഹെല്‍മെറ്റ് ഊരുമ്പോള്‍ കളി പറച്ചിലുകാര്‍ ഒരിക്കല്‍ പറഞ്ഞവസാനിപ്പിച്ച virat kohli scores centuries for a fun now എന്ന ആ വാചകം വീണ്ടും വീണ്ടും ഞങ്ങളുടെ ഈ കാതുകളില്‍ മുഴങ്ങണം

ജന്മദിനാശംസകള്‍ ഇതിഹാസമേ… കോഹ്ലി

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like