ജയിക്കും മുമ്പെ ആഘോഷിച്ച് കോഹ്ലിയും ഗംഭീറും, നാണംകെട്ട് സൂപ്പര്‍ താരങ്ങള്‍

Image 3
CricketFeaturedTeam India

53 വര്‍ഷം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ 44 തവണ മാത്രമാണ് സമനില സംഭവിച്ചിച്ചിട്ടുളളത്. ഈ 44ല്‍ 10 മത്സരങ്ങളില്‍ ഒരുഭാഗത്ത് ഇന്ത്യയായിരുന്നു. ഏറ്റവും കൂടുതല്‍ സമനിലകള്‍ നേടിയ വെസ്റ്റിന്‍ഡീസിന് (11) ശേഷം ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.

ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ ഏകദിന മത്സരത്തില്‍ ഇന്ത്യ 231 റണ്‍സ് പിന്തുടരുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തിലായിരുന്നു ഇന്ത്യയുടെ പത്താമത്തെ സമനില. മത്സരത്തില്‍ ഇന്ത്യ സമനിലയില്‍ കുടുങ്ങിയപ്പോള്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പുതിയ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഇത് തോല്‍വിയ്ക്ക് സമാനമാണെന്ന് അവരുടെ മുഖഭാവങ്ങള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.

ശ്രീലങ്ക ആദ്യ ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടി. മറുപടിയായി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 33 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയതോടെ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാര്‍ ആദ്യ പവര്‍പ്ലേയില്‍ നഷ്ടമില്ലാതെ 71 റണ്‍സ് നേടി. തുടര്‍ന്ന് ദുനിത് വെല്ലലാഗെ രണ്ട് ഓപ്പണര്‍മാരെയും തുടര്‍ച്ചയായി പുറത്താക്കുകയും തുടര്‍ന്ന് നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയ വാഷിംഗ്ടണ്‍ സുന്ദറിനെ അഞ്ച് പന്തില്‍ പുറത്താക്കുകയും ചെയ്തു. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, അക്സര്‍ പട്ടേല്‍ എന്നിവരുടെ പങ്കാളിത്തത്തിനിടെ ഇന്ത്യ രണ്ട് തവണ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ ലങ്ക കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി മത്സരത്തില്‍ ആദിപത്യം പുലര്‍ത്തി.

ശിവം ദുബെ രണ്ട് സിക്‌സും ഒരു ബൗണ്ടറിയും അടിച്ച് 15 പന്തുകള്‍ ശേഷിക്കെ ഇന്ത്യ ലങ്കന്‍ സ്‌കോറിനൊപ്പമെത്തി. ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഒരുമിച്ച് ഇരുന്ന് മത്സരത്തെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന കോഹ്ലിയും ഗംഭീറും മത്സരം സമനിലയാക്കാന്‍ ദുബെ ബൗണ്ടറി കണ്ടെത്തിയതോടെ ആവേശത്തിലായി. കോഹ്ലി തന്റെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ദുബെയുടെ ബാറ്റിംഗിനെ പ്രശംസിച്ച് ഗംഭീറിന്റെ പുറത്ത് തട്ടി. ഗംഭീറും സന്തോഷാനായിരുന്നു.

എന്നാല്‍ തൊട്ടടുത്ത പന്തില്‍ അസലങ്ക ദുബെയെ എല്‍ബിയില്‍ കുടുക്കി. എന്നാല്‍ ഇന്ത്യ വിജയ പ്രതീക്ഷ കൈവിട്ടില്ല. നന്നായി ബാറ്റ് ചെയ്യാനാറിയുന്ന അര്‍ഷദീപ് ആണ് ഇന്ത്യയുടെ 11മന്‍ എന്നതായിരുന്നു കാരണം. അര്‍ഷദീപ് മൈതാനത്തെത്തിയതോടെ ഗംഭീറും കോലിയും അവരുടെ സീറ്റില്‍ നിന്ന് എഴുന്നേറ്റു, ഇന്ത്യയ്ക്ക് ജയിക്കാന്‍ ഒരു റണ്‍ മാത്രമായിരുന്നു ആവശ്യമായിരുന്നത്. ഡഗൗട്ടിലെ മറ്റ് അംഗങ്ങളും ആഘോഷിക്കാന്‍ ഗ്രൗണ്ടിലേക്ക് ഓടാന്‍ തയ്യാറായി. എന്നാല്‍ അര്‍ഷദീപ് ഹീറോയാകാന്‍ ശ്രമിച്ച് ഷോട്ട് പാളിപ്പോകുകയായിരുന്നു. ഇതോടെ മത്സരം സമനിലയില്‍ അവസാനിപ്പിച്ചു.

അര്‍ഷ്ദീപ് റിവ്യൂ ആവശ്യപ്പെട്ടപ്പോള്‍, ജിജിയും കോഹ്ലിയും നിരാശയോടെ അവരുടെ സീറ്റുകളിലേക്ക് മടങ്ങി. റിവ്യൂവിലും അര്‍ഷദീപ് പുറത്തായെന്ന് തെളിഞ്ഞതോടെ ശ്രീലങ്ക സമനില ആഘോഷിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ ക്യാമ്പ് ആകട്ടെ അപ്രതീക്ഷിത സമനിലയില്‍ ഞെട്ടിപ്പോയി.

‘മത്സരത്തിലുടനീളം ഞങ്ങള്‍ക്ക് സ്ഥിരതയുള്ള മുന്നേറ്റം ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ബാറ്റിംഗ് നന്നായി തുടങ്ങി, പക്ഷേ സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്യാന്‍ വന്നതോടെ 10 ഓവറിന് ശേഷംമറ്റൊരു കളി ആരംഭിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഞങ്ങള്‍ക്ക് തുടക്കത്തില്‍ മുന്‍തൂക്കം ലഭിച്ചു, തുടര്‍ന്ന് ഞങ്ങള്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു, കളിയില്‍ പിന്നിലായി’ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മത്സരശേഷം ടീമിന്റെ പ്രകടനം വിലയിരുത്തി പറഞ്ഞു.