ഫിഫ്റ്റിയല്ല, ടീമാണ് മുഖ്യം, അര്‍ഹതപ്പെട്ട ഫിഫ്റ്റി ഉപേക്ഷിച്ച് കോഹ്ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ കോഹ്ലി വേണഅടെന്ന് വെച്ചത് ഉറച്ച അര്‍ധ സെഞ്ച്വറി. മത്സരത്തില്‍ 28 പന്തില്‍ പുറത്താകാതെ 49 റണ്‍സ് കോഹ്ലി നേടിയിരുന്നു. ഏഴ് ഫോറും ഒരു സിക്‌സും സഹിതമാണ് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനം.

മത്സരത്തില്‍ 19ാം ഓവര്‍ തന്നെ കോഹ്ലി 49 റണ്‍സ് തികച്ചതായിരുന്നു. അവസാന ഓവറിനിടെ ഫിഫ്റ്റി പൂര്‍ത്തിയാക്കുവാന്‍ കോഹ്ലിയോട് സ്‌ട്രൈക്ക് വേണോയെന്ന് ഡി കെ ചോദിക്കുകയും ചെയ്തു. എന്നാല്‍ കോഹ്ലി വേണ്ടെന്ന് പറയുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.

18 റണ്‍സാണ് അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക് അടിച്ചുകൂട്ടിയത്. മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ 237 റണ്‍സ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു. ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ കൂടിയാണിത്.

28 പന്തില്‍ 57 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍, 37 പന്തില്‍ 43 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ, 28 പന്തില്‍ 49 റണ്‍സ് നേടിയ വിരാട് കോഹ്ലി, 22 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാര്‍ എന്നിവരുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ കുറിച്ചത്. ദിനേശ് കാര്‍ത്തിക് ഏഴ് പന്തില്‍ 17 റണ്‍സ് നേടി.

You Might Also Like