സ്‌നേഹം കൊണ്ടാണ് സഹതാരങ്ങളെ അവന്‍ വീര്‍പ്പുമുട്ടിക്കുന്നത്, നായകന്റെ കരുതലിലാണ് അവര്‍ ലോകം കീഴടക്കുന്നത്

Image 3
CricketIPL

ഷംഷാദ് മിസ്ത്രി

കപ്പടിക്കും എന്ന മോഹം ഒരു വീരവാദമായി ഇപ്പോള്‍ തന്നെ കൊണ്ട് നടക്കുന്നില്ല… പക്ഷെ ഈ സീസണ്‍ ആരാധകര്‍ക്ക് എന്തോ ഒരു പോസിറ്റീവ് എനര്‍ജി തരുന്നുണ്ട് ്… കളിയും ആറ്റിട്യൂടും എല്ലാം കൊണ്ട് എന്തൊക്കെയോ ഒരു പോസിറ്റീവ്‌നെസ്…

രാജസ്ഥാനെതിരെ ബാറ്റിംഗ് ഒക്കെ സത്യം പറഞ്ഞാല്‍ ഡ്രീം ബാറ്റിംഗ് ആണ്… IPL ന് മുന്നേ കോഹ്ലി പറഞ്ഞിരുന്നു ഓപ്പണിങ് അങ്ങേര് തന്നെ ആവും എന്ന്… അതൊരിക്കലും അങ്ങേരുടെ ബാറ്റിങ് ഇമ്പ്രൂവ് ചെയ്യാന്‍ വേണ്ടിയായിരുന്നു എന്ന് ഇപ്പോഴും തോന്നുന്നില്ല…

ഇന്നത്തെ പോലെത്തെ പടിക്കലോ മറ്റേത് ഓപ്പണര്‍ ആണെങ്കിലും അവര്‍ക്ക് സപ്പോര്‍ട്ട് കൊടുത്ത് കോഹ്ലി ഒരു 20+ ബാള്‍സ് ആയാല്‍ അറ്റാക്കിങ് മോഡിലേക്ക് പോവാനും ആ strategy കീപ് അപ്പ് ചെയ്യാനുമാണെന്ന് തോന്നിയിട്ടുണ്ട്… രണ്ട് പേരും ഡിഫെന്‍സീവ് കളിക്കുകയാണെങ്കില്‍ ഐപിഎല്ലില്‍ കോഹ്ലി അത്ര പോലെ പെര്‍ഫോം ചെയ്യാറില്ല എന്നാണ് പണ്ട് തൊട്ടേ എനിക്ക് തോന്നിയിട്ടുള്ളത്….

രാജസ്ഥാനെതിരെ കളിച്ച പോലെ എല്ലാ കളിയും വേണം എന്നൊക്കെ പറയുന്നത് അതിമോഹം ആണെന്ന് അറിയാം… ബട്ട് പടിക്കല്‍ ഒരു ക്വിക്ക് സ്റ്റാര്‍ട്ടും കോഹ്ലി സപ്പോര്‍ട്ടും നല്‍കി പിന്നെ വരുന്ന മാക്‌സിക്കും Abde ക്കും അത് കീപ് ചെയ്ത് പോവാനുള്ളതേ ഉണ്ടാവൂ എന്ന് തോന്നുന്നുണ്ട്…

The way Padikkal batted today and the support Kohli gave him… Just loved? കളി കഴിഞ്ഞ് dug ഔട്ടിലേക്ക് പോവുമ്പോഴും കോഹ്ലി was intentionally walked behind him

ഇനി ബൌളിംഗ് ആണെങ്കിലും അണ്ടര്‍ കണ്ട്രോള്‍ എന്ന് പറയാന്‍ പറ്റുന്ന ഒരു സിറ്റുവേഷന്‍ ഇപ്പൊ ഉണ്ട് തോന്നുന്നു… സിറാജ് നയിക്കുന്ന പേസ് തന്നെ നല്‍കുന്ന കോണ്‍ഫിഡന്‍സ് ചെറുതല്ല… The way he improvised is just amazing…

ഇങ്ങനൊക്കെ പോസിറ്റീവ് അപ്രോച്ചോടെ സീസണ്‍ ലാസ്റ്റ് വരെ പോയ മതിയാരുന്നു… കപ്പ് ഒക്കെ ഭാഗ്യമാണ്… And the luck favours the brave…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്