കിരീടവും ചെങ്കോലും നഷ്ടപ്പെട്ട ഈ ഐപിഎല്‍ നായകന്റെ കഥ ഇവിടെ അവസാനിക്കുന്നു, ഹൃദയഭേദകം

Image 3
CricketIPL

അഭിഷേക് നായര്‍

2013ല്‍ ഡാനിയല്‍ വെട്ടോറിയ്ക്ക് പകരം വിരാട് കോഹ്ലി ആയിരിക്കും ഇനി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നയിക്കുന്നത് എന്ന വാര്‍ത്ത അന്നത്തെ കാലത്ത് ഒരുപാട് ആഘോഷം ആയതാണ്. ക്യാപ്റ്റന്‍ ആയ അരങ്ങേറ്റ മത്സരം തന്നെ ആ വര്‍ഷത്തെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തോള്‍പിച്ചുകൊണ്ട് തുടങ്ങി.

സീസണില്‍ 18 പോയിന്റുകളോടെ അഞ്ചാം സ്ഥാനത്ത് പൂര്‍ത്തിയാക്കി. എതൊരു ക്യാപ്റ്റനും ആഗ്രഹിക്കുന്ന കാര്യം ആണ് തോല്‍വിയില്‍ ആയാലും ജയത്തില്‍ ആയാലും ടീമിനെ മുന്നില്‍ നിന്ന് വളരെ മികച്ച രീതിയില്‍ നയിക്കുന്ന എന്നത്. അത്തരത്തില്‍ ഒരു സീസണ്‍ ആയിരിന്നു കോഹ്ലി എന്ന ക്യാപ്റ്റന്‍ + ബാറ്റ്‌സ്മാന്റെ 2016 ഐപിഎല്‍.

16 ഇന്നിംഗ്‌സില്‍ നിന്നായി 973 റണ്‍സ് ഉള്‍പടെ ടീമിനെ ഫൈനലില്‍ എത്തിച്ചു..ഫൈനലില്‍ സ്വപ്ന തുല്യമായ തുടക്കം നല്‍കി 54(35) നേടി കോഹ്ലി മടങ്ങിയത് ജയപ്രതീക്ഷകള്‍ ഓടെ ആയിരുന്നു..

ശേഷം കാത്തിരുന്നത് ഒരു ‘Heart Break’ ടീമിന് വേണ്ടി പരമാവധി ശ്രമിച്ചിട്ടും അതൊന്നും അല്ലാതായ നിമിഷം. ശേഷം ഒരു ഫൈനല്‍ പോയിട്ട് ഒരു പ്ലേഓഫ് മത്സരം കളിക്കാന്‍ അദ്ദേഹത്തിന് 4 വര്‍ഷം കാത്തിരിക്കേണ്ടി വന്നു (2020)..

Virat Kohli as a Captain of RCB

139 Innings : 4881 Runs
Average : 42.07
Strike Rate : 133.32
35 50s
5 100s
Best : 113

Most Runs as IPL Captain
Most Runs in a seaosn
Most 100s as Captain
Highest Innings Total
Lowest Innings Total

140 Matches
Wins : 64
Lost : 69
Tied : 3
No Result : 1
48.16 % Success Rate

2013 : 5th
2014 : 7th
?2015 : 3rd
2016 : Runners Up
2017 : 8th
2018 : 6th
2019 : 8th
2020 : 4th (Play offs)
2021 : 4th (Play offs)

ഐപിഎല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരു രീതിയില്‍ സക്‌സസ് ഫുള്‍ ആകാന്‍ കഴിയാതെ പോയത് അദ്ദേഹത്തിനെ എന്നും വേട്ടയാടും എന്നത് തീര്‍ച്ച.. ടീമിന് വേണ്ടി 100 അല്ല 120% നല്‍കിയിട്ടും എവിടെയും എത്താതെ പോയി.. അവസാനം നേട്ടങ്ങള്‍ എന്ന് പറയാന്‍ പരിഹാസങ്ങള്‍ മാത്രം. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട ഈ ഐപിഎല്‍ നായകന്റെ കഥ ഇവിടെ അവസാനിക്കുന്നു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍