അതിസുന്ദരം, അവിശ്വസനീയം, ക്രിക്കറ്റ് ലോകം ഇങ്ങനെയൊരു സിക്‌സ് കണ്ടിട്ടുണ്ടാകില്ല
ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിന മത്സരത്തില്‍ വിരാട് കോഹ്ലി 21 റണ്‍സെടുത്താണ് പുറത്തായത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 375 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യന്‍ നായകന്റെ വീഴ്ച്ച ഇന്ത്യയുടെ തോല്‍വിയിലേക്കുളള ആദ്യ ആണിയായി.
എന്നാല്‍ മത്സരത്തില്‍ കോഹ്ലി കളിച്ച ചില ഷോട്ടുകള്‍ ഇന്ത്യന്‍ നായകന്‍ മികച്ച ഫോമിലാണെന്ന് തെളിയ്ക്കുന്നതാണ്. ഇത് അടുത്ത മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും ഉറപ്പാണ്.
മത്സരത്തില്‍ പാത്ത് കമ്മിന്‍സനെതിരെ കോഹ്ലി പായിച്ച സിക്‌സര്‍ ക്രിക്കറ്റ് ലോകത്തെ ഒന്നാകെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ക്രിസില്‍ ഉറച്ച് നിന്ന് സ്‌ക്വയര്‍ ലെഗിലേക്ക് മനോഹരമായി ചിപ്പ് ചെയ്തിട്ടാണ് കോഹ്ലി ഈ സിക്‌സ് നേടിയത്. ആ കാഴ്ച്ച കാണാം.
https://twitter.com/chaitu_20/status/1332248887386488835?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1332248887386488835%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fcricketaddictor.com%2Fcricket%2Fvirat-kohli-six%2F
എന്നാല്‍ ഈ മുന്നേറ്റം അധിക നേരം തുടരാനായില്ല. ഹസില്‍ വുഡിന്റെ പന്തില്‍ കയറി അടിച്ച കോഹ്ലിയ്ക്ക് പിഴക്കുകയായിരുന്നു. നായകന്‍ ഫിഞ്ചിന് അനായാസ ക്യാച്ചായി ഇത് മാറി. 21 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സാണ് കോഹ്ലി നേടിയത്.