കോഹ്ലി തുടരും, സൂപ്പര്‍ താരം പുറത്ത്, ലോകകപ്പില്‍ സഞ്ജുവിനും ഹുഡയ്ക്കും മറ്റൊരു ചുമതല

Image 3
CricketTeam India

വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഏഷ്യ കപ്പിലും സൂപ്പര്‍ താരം വിരാട് കോഹ്ലി മൂന്നാം നമ്പറില്‍ത്തന്നെ ഇന്ത്യയ്ക്കായി കളിയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ വൃത്തത്തെ ഉദ്ദരിച്ച് പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘കെ എല്‍ രാഹുല്‍ ലോകോത്തര ബാറ്റ്സ്മാനാണ്. സൂര്യകുമാര്‍ യാദവും റിഷഭ് പന്തും മധ്യനിരയില്‍ കളിക്കും. വിരാട് കേഹ്ലി മൂന്നാം നമ്പറില്‍ തുടരും’ ഇന്ത്യന്‍ ടീമിനെ കുറിച്ച് ബിസിസിഐ വൃത്തം വെളിപ്പെടുത്തി.

ഓസ്ട്രേലിയയില്‍ മികച്ച ടി20 റെക്കോഡുള്ള ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി. സമീപകാലത്തെ പ്രകടനങ്ങള്‍ മോശമാമെങ്കിലും ഇന്ത്യ കോലിയെ മാറ്റിനിര്‍ത്താന്‍ സാധ്യത കുറവാണ്. നിലവില്‍ അദ്ദേഹം വിശ്രമത്തിലാണ്. ഏഷ്യാ കപ്പിലൂടെയാവും കോഹ്ലലി തിരിച്ചെത്തുക. ഏഷ്യാ കപ്പിലെ കോഹ്ലിയുടെ പ്രകടനത്തെ അനുസരിച്ചാവും ടി20 ലോകകപ്പിലെ അദ്ദേഹത്തിന്റെ സാധ്യതകളെന്ന് പറയാം.

മറ്റൊരു നിര്‍ണ്ണായക സൂചനയും ബിസിസ ഐ വൃത്തം നല്‍കിയിട്ടുണ്ട്. സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറെ ഇനി ലോകകപ്പിലേക്ക് പരിഗണിക്കില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. പരിക്കിന്റെ പിടിയിലായിരുന്ന സുന്ദര്‍ ഏറെ നാള്‍ ടീമിന് പുറത്തായിരുന്നു. സിംബാബ് വെയ്ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് സുന്ദര്‍.

നിലവില്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരെല്ലാം സ്പിന്‍ ഓള്‍റൗണ്ടര്‍മാരായുണ്ട്. യുസ് വേന്ദ്ര ചഹാല്‍, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ് എന്നിവര്‍ സ്പിന്‍ സ്പെഷ്യലിസ്റ്റുമായി ഒപ്പമുണ്ട്. പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറിനെയും ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചേക്കില്ല.

ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയേയും മലയാളി താരം സഞ്ജു സാംസണിനേയും ബാക്ക് അപ്പ് ആയി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.