ഹാര്‍ദ്ദിക്കിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് കോഹ്ലി, രണ്ടാം കപിലിന് കരിയര്‍ എന്‍ഡ്

ഇന്ത്യന്‍ ടീമിലെ സുപ്രധാനമായൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായി ഇന്ത്യന്‍ ടീമില്‍ ചോദ്യം ചെയ്യപ്പെടാതെ സ്ഥാനം ഉറപ്പിച്ച ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ പകരക്കാരനെയാണ് കോഹ്ലി പ്രഖ്യാപിച്ചിരിക്കുന്നത്.

ഹാര്‍ദ്ദിക്കിന്റെ സ്ഥാനത്ത് കളിക്കാന്‍ ശാര്‍ദുല്‍ താക്കൂര്‍ യോഗ്യനാണെന്നാണ് കോഹ്ലി വിലയിരുത്തുന്നത്. താക്കൂര്‍ ടീം മാനേജ്‌മെന്റ് പറയുന്ന എല്ലാ റോളും നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു താരമാണെന്ന് പറഞ്ഞ കോഹ്ലി ടെസ്റ്റ് മത്സരങ്ങളില്‍ ബാറ്റിങ് റോളും ഭംഗിയായി അദ്ദേഹം ഇനിയും പൂര്‍ത്തിയാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ശാര്‍ദൂല്‍ താക്കൂറിനെ ഒരു ഓള്‍റൗണ്ട് ഓപ്ഷനായി പരിഗണിക്കില്ലേ എന്നുള്ള ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു കോഹ്ലി.

‘തീര്‍ച്ചയായും താക്കൂര്‍ ഒരു മികച്ച ടീം മാന്‍ തന്നെയാണ്.അവന്‍ ഉറപ്പായും ടെസ്റ്റ് ടീമിലെ ഒരു ഓള്‍റൗണ്ട് ഓപ്ഷനാണ്. അവന്‍ അനേകം കഴിവുള്ള ഒരു മികച്ച താരമാണ്.ബാറ്റിങ്ങും ബൗളിങ്ങും ഏറെ മികവോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞാല്‍ അവന്‍ ടീമിന് നല്‍കുന്ന ബാലന്‍സ് ഏറെ വലുതാണ്. മുന്‍പ് ഞങ്ങള്‍ക്കായി ഈ ചുമതല കൈകാര്യം ചെയ്തത് ഹാര്‍ദിക് പാണ്ഡ്യയാണ്. ഈ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഒരു പ്രധാന ഘടകമാണ് താക്കൂര്‍ ‘ കോഹ്ലി പറഞ്ഞു.

അതേസമയം, ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. ഓഗസ്റ്റ് ട്രെന്റ് ബ്രിഡ്ജാണ് വേദി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യ ഒരു തിരിച്ചുവരവ് ലക്ഷ്യം വെച്ചാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.

You Might Also Like