കോഹ്ലിയും എബിഡിയും മറക്കാന്‍ ആഗ്രഹിക്കുന്ന രാത്രി, അയ്യരും ഗില്ലും അവരുടെ യാത്രയ്ക്ക് പുതുജീവന്‍ നല്‍കിയിരിക്കുന്നു

വിമല്‍ താഴത്തുവീട്ടില്‍

ബൗളര്‍മാര്‍മ്മാരുടെ അച്ചടക്കമുള്ള ബൗളിംഗിലും പ്രതീക്ഷ ഉളവാക്കുന്ന ഒരു ബാറ്റിംഗ് നിരയിലും സജ്ജമാക്കിയ ടീം കൊല്‍ക്കത്ത ഗ്രൗണ്ടില്‍ ഇറങ്ങിയത് വളരെ ആത്മവിശ്വസത്തോടെ ആയിരുന്നു.

ബൗളര്‍മ്മാര്‍ ബാംഗ്ലൂരിനെ ഒരു തുച്ഛമായ സ്‌കോറിലേക്ക് പരിമിതപ്പെടുത്തിയെങ്കിലും എന്തും സംഭവിക്കാവുന്ന കളികളില്‍ ഇത്തരത്തിലുള്ള സ്‌കോറുകള്‍ പോലും ചിലപ്പോള്‍ ബുദ്ധിമുട്ടായി മാറിയേക്കാം, പക്ഷെ വെങ്കിടേഷ് അയ്യരില്‍ നിന്നും ശുഭ്മാന്‍ ഗില്ലില്‍ നിന്നുമുള്ള ഉന്മേഷദായകമായ ഒരു സമീപനം.. കൊല്‍ക്കത്തയെ നിഷ്പ്രയാസം ലക്ഷ്യത്തില്‍ എത്തിച്ചു..

നേരത്തേതിലും വ്യത്യസ്തമായും സ്വാഭാവികമായും ആക്രമണാത്മകമായും ബാറ്റ് ചെയ്ത ഗില്‍ മുന്‍പ് അത്തരമൊരു ലക്ഷണം പ്രകടമാക്കിയിട്ടില്ലെങ്കില്‍ കൂടി ചേസിംഗില്‍ തന്റെ ഹിറ്റ് റേഞ്ച് കാണിച്ചു, പ്രബലമായ ബാറ്റ്‌സ്മാന്‍മ്മാരുടെ ബാറ്റുകള്‍ക്ക് റണ്‍സ് വരള്‍ച്ചയും ബൗളെര്‍മ്മാര്‍ക്ക് വിക്കറ്റ് ശൂന്യതയും അനുഭവപ്പെട്ട ബാംഗ്ലൂറിനു ആദ്യ പകുതിയിലെ വിജയ കുതിപ്പിലേക്കു തിരിച്ചു എത്തേണ്ടതുണ്ട്.. ഒരു മറക്കാന്‍ ആഗ്രഹിക്കുന്ന രാത്രി ബാക്കിയാക്കി അവര്‍ ഗ്രൗണ്ട് വിടുന്നു…

ഈ തകര്‍പ്പന്‍ വിജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വരുകയും ടൂര്‍ണമെന്റിലെ ഇനിയുള്ള അവരുടെ യാത്രക്ക് പുതുജീവന്‍ ലഭിക്കുകയും ചെയ്തു.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തിന്മാര്‍ 24*7..

You Might Also Like