ജിങ്കന്‍ ക്ലബ് വിടുന്നത് വികൂനയ്ക്ക് ആശ്വാസം, ഇതാ കാരണങ്ങള്‍

Image 3
FootballISL

ഐഎസ്എല്ലില്‍ സന്ദേഷ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു എന്ന വാര്‍ത്ത ഇപ്പോഴും മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. ഐഎസ്എല്‍ തുടങ്ങിയത് മുതല്‍ കൂടെയുണ്ടായിരുന്ന ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നത് കുടുംബാംഗത്തെ നഷ്ടപ്പെടുന്ന വേദനയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ ആഘാതത്തില്‍ നിന്നും പെട്ടെന്നൊന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മുക്തമാകാന്‍ കഴിയില്ല.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സ്പാനിഷ് പരിശീലകന്‍ കിബു വികൂനയെ സംബന്ധിച്ച് ജിങ്കന്റെ അഭാവം വലിയ തിരിച്ചടിയാണോ?. വികൂനയുടെ കളി ശൈലി വിലയിരുത്തുമ്പോള്‍ ജിങ്കന്‍ കൂടെയില്ലാത്തത് വികൂനയ്ക്ക് വലിയ തിരിച്ചടിയല്ലെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ പറയുന്നത്. മോഹന്‍ ബഗാനില്‍ വികൂന രൂപപ്പെടുത്തിയ കളി ശൈലിയ്ക്ക് ഒട്ടും അനുയോജ്യനല്ല ജിങ്കനെന്നാണ് കണയ്ക്കുകളും പറയുന്നത്.

മോഹന്‍ ബഗാനില്‍ സെന്റര്‍ ബാക്കില്‍ പന്ത് വെച്ച് കളിയ്ക്കുന്ന ശൈലിയാണ് വികൂനയുടേത്. പ്രതിരോധ താരങ്ങളായ ഫ്രാന്‍ മൊറാണ്ടേയോ ഫ്രാന്‍ ഗോണ്‍സാലസോ പന്ത് കാലില്‍ വെച്ച് കളിയ്ക്കുകയും അനുയോജ്യ സമയത്ത് ആക്രമണം രൂപപ്പെടുത്തുകയും ചെയ്യും. പന്തുവെച്ചുളള സെന്‍ര്‍ ബാക്കിലെ ഈ കളി ശൈലി വിജയകരമായി വികൂന മോഹന്‍ ബഗാനില്‍ നടപ്പാക്കുകയും ചെയ്തിരുന്നു.

അതെസമയം കണക്കുകള്‍ പ്രകാരം പ്രതിരോധ നിരയില്‍ ജിങ്കന്റെ ദൗര്‍ബല്യവും ഈ പാസിംഗ് ഗെയിമാണ്. കരുത്ത് കൊണ്ട്് എതിരാളുടെ മുന്നേറ്റം തടയുമ്പോഴും ജിങ്കന് പലപ്പോഴും ഈ പാസിംഗ് ഗെയിമില്‍ കാലിടറാറുണ്ട്. ബ്ലാസ്റ്റേഴ്‌സിനായി കളിച്ച 76 മത്സരങ്ങലില്‍ നിന്നായി ശരാശരി 31.7 പാസുകളാണ് ഒരോ മത്സരത്തില്‍ ജിങ്കന്‍ നല്‍കിയിട്ടുളളത്. അതായത് 70.27 ആണ് പാസ് കൊടുക്കുന്നതില്‍ ജിങ്കന്റെ ശതമാനം.

എഫ്‌സി ഗോവ സെന്റര്‍ ബാക്കായ ഫാളിന്റേത് ഒരു മത്സരത്തിലെ ശരാശരി പാസ് 45.88 (88.26%) ആണ്. കാര്‍ലോസ് പെനയുടേതാകട്ടെ 46.35ഉം (84.87%) ആണ്. ജിങ്കനെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. അതായത് പുറകില്‍ നിന്ന് കളി ശൈലി രൂപപ്പെടുത്തുന്ന കോച്ചുമാരെ സംബന്ധിച്ച് ജിങ്കനെക്കാള്‍ മികച്ച ഒപ്ഷനുകള്‍ ഐഎസ്എല്ലില്‍ തന്നെയുണ്ട്. വികൂന തേടുന്നതും ഇത്തരമൊരു താരത്തെയാണ്.