യൂറോപ്പില്‍ കളിക്കുന്ന സ്പാനിഷ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക്, ഉറപ്പ് നല്‍കി വികൂന

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് സ്ട്രൈക്കറായ ഇഗൊര്‍ ആംഗുളോ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി സൂചന. ഒരു സ്പാനിഷ് മാധ്യമത്തോട് സംസാരിക്കുമ്പോഴാണ് വികൂന ഇക്കാര്യം സൂചിപ്പിച്ചത്. പോളിഷ് ലീഗില്‍ കളിക്കുന്ന സ്പാനിഷ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുമെന്നാണ് വികൂന പറഞ്ഞത്.

വികൂന സൂചിപ്പിച്ചത് ആംഗുളോയെ കുറിച്ചാണെന്ന ചര്‍ച്ചകാളാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെ പോളിഷ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. പോളിഷ് ടീമായ ഗോര്‍നിക് സാബ്രെസെയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് 36കാരനായ ഇഗൊര്‍ ആംഗുളോ.

ആംഗുളോയെ തേടി ബ്ലാസ്റ്റേഴ്സിന് പുറമെ തുര്‍ക്കിഷ് ക്ലബുകളും രംഗത്തുണ്ട്. അവസാന നാലു വര്‍ഷമായി താരം ഗോര്‍നികിനായാണ് കളിക്കുന്നത്. ഈ സീസണോടെ ക്ലബ് വിടും എന്ന് താരം അറിയിച്ചിരുന്നു.

പോളിഷ് ലീഗില്‍ കഴിഞ്ഞ വര്‍ഷം മിന്നും പ്രകടനമാണ് ഈ സ്പാനിഷ് താരം കാഴ്ച്ചവെച്ചത്. കഴിഞ്ഞ സീസണില്‍ ഗോര്‍നിക് സാബ്രെസെയ്ക്ക് വേണ്ടി 10 ഗോളുകളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു.

സ്പെയിനിന്റെ അണ്ടര്‍ 21, അണ്ടര്‍ 20, അണ്ടര്‍ 19 ടീമുകള്‍ക്കായൊക്കെ കളിച്ചിരുന്നു. ലാലിഗയിലെ കരുത്തന്‍മാരായ അത്ലറ്റിക്ക് ബില്‍ബാവോയ്ക്ക് വേണ്ടിയും ആംഗുളോ കളിച്ചിട്ടുണ്ട്.