വികൂനയ്ക്ക് കീഴില്‍ ജിങ്കന്‍ ബെഞ്ചിലിരിക്കേണ്ടി വന്നേനെ, കിബുവിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ
സന്ദേഷ് ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടത് മഞ്ഞപ്പടയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ കിബു വികൂനയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആരാധകരുടെ പ്രിയതാരം കൂടിയായിരുന്ന ജിങ്കന്റെ അഭാവം വികൂനയെ സംബന്ധിച്ച് ഒരു ആശ്വാസം കൂടിയാണ്.
കാരണം വികൂനയുടെ കളി ശൈലി വിലയിരുത്തുമ്പോള്‍ ജിങ്കന്‍ കൂടെയില്ലാത്തത് അദ്ദേഹത്തിന് വലിയ തിരിച്ചടിയല്ലെന്നാണ് ഫുട്ബോള്‍ വിദഗ്ധര്‍ പറയുന്നത്. മോഹന്‍ ബഗാനില്‍ വികൂന രൂപപ്പെടുത്തിയ കളി ശൈലിയ്ക്ക് ഒട്ടും അനുയോജ്യനല്ല ജിങ്കനെന്നാണ് കണയ്ക്കുകളും പറയുന്നത്. ഇതോടെ ജിങ്കന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ പ്രിയതാരം പലപ്പോഴും പുറത്തിരിക്കുന്നതും ആരാധകര്‍ക്ക് കാണേണ്ടി വന്നേനെ.
മോഹന്‍ ബഗാനില്‍ സെന്റര്‍ ബാക്കില്‍ പന്ത് വെച്ച് കളിയ്ക്കുന്ന ശൈലിയാണ് വികൂനയുടേത്. പ്രതിരോധ താരങ്ങളായ ഫ്രാന്‍ മൊറാണ്ടേയോ ഫ്രാന്‍ ഗോണ്‍സാലസോ പന്ത് കാലില്‍ വെച്ച് കളിയ്ക്കുകയും അനുയോജ്യ സമയത്ത് ആക്രമണം രൂപപ്പെടുത്തുകയും ചെയ്യും. പന്തുവെച്ചുളള സെന്‍ര്‍ ബാക്കിലെ ഈ കളി ശൈലി വിജയകരമായി വികൂന മോഹന്‍ ബഗാനില്‍ നടപ്പാക്കുകയും ചെയ്തിരുന്നു.
അതെസമയം കണക്കുകള്‍ പ്രകാരം പ്രതിരോധ നിരയില്‍ ജിങ്കന്റെ ദൗര്‍ബല്യവും ഈ പാസിംഗ് ഗെയിമാണ്. കരുത്ത് കൊണ്ട്് എതിരാളുടെ മുന്നേറ്റം തടയുമ്പോഴും പ്രത്യാക്രമണം നടത്തുമ്പോഴും ജിങ്കന് പലപ്പോഴും ഈ പാസിംഗ് ഗെയിമില്‍ കാലിടറാറുണ്ട്. ബ്ലാസ്റ്റേഴ്സിനായി കളിച്ച 76 മത്സരങ്ങലില്‍ നിന്നായി ശരാശരി 31.7 പാസുകളാണ് ഒരോ മത്സരത്തിലായി ജിങ്കന്‍ നല്‍കിയിട്ടുളളത്. അതായത് 70.27 ആണ് പാസ് കൊടുക്കുന്നതില്‍ ജിങ്കന്റെ ശതമാനം.
എഫ്സി ഗോവ സെന്റര്‍ ബാക്കായ ഫാളിന്റേത് ഒരു മത്സരത്തിലെ ശരാശരി പാസ് 45.88 (88.26%) ആണ്. കാര്‍ലോസ് പെനയുടേതാകട്ടെ 46.35ഉം (84.87%) ആണ്. ജിങ്കനെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. അതായത് പുറകില്‍ നിന്ന് കളി ശൈലി രൂപപ്പെടുത്തുന്ന കോച്ചുമാരെ സംബന്ധിച്ച് ജിങ്കനെക്കാള്‍ മികച്ച ഒപ്ഷനുകള്‍ ഐഎസ്എല്ലില്‍ തന്നെയുണ്ട്. വികൂന തേടുന്നതും ഇത്തരമൊരു താരത്തെയാണ്.
ബംഗളൂരുവില്‍ നിന്ന് വലിയ തുകയ്ക്ക് നിഷു കുമാറിനെ ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചത് വികൂനയ്ക്ക് അനുയോജ്യനായ താരം എന്ന നിലയിലാണ്.
22കാരനായ നിഷു കുമാര്‍ ബംഗളൂരുവിനായി കഴിഞ്ഞ അഞ്ച് സീസണുകളിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്.
2015ലാണ്? നിഷു കുമാര്‍ ബെംഗളൂരു എഫ്.സിയിലെത്തുന്നത്?. പരിശീലകന്‍ കുവാഡ്രറ്റിന്റെ വിശ്വസ്ത താരമായ നിഷു, അവസാന രണ്ട് ഐ.എസ്.എല്ലുകളില്‍ 36 മത്സരങ്ങളില്‍ അവരുടെ ആദ്യ ഇലവനില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്?. ടീമിനായി രണ്ട് ഗോളുകളും നിഷുകുമാര്‍ നേടിയിട്ടുണ്ട്?. അടുത്തിടെ ദേശീയ ടീമിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.
ബംഗളൂരു എഫ്.സിയുമായുള്ള കരാര്‍ അവസാനിക്കുന്ന താരത്തിന്? സ്വന്തം ടീമില്‍ നിന്നടക്കം മൂന്നോളം ക്ലബ്ബുകളില്‍ നിന്ന് ഓഫറെത്തിയിരുന്നുവെങ്കിലും താരം കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.