വീണ്ടും ടീം ഇന്ത്യയില്‍ നിന്നും വിവാഹ വാര്‍ത്ത, ആശംസകളുമായി സഹതാരങ്ങള്‍
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനാകുന്നു. വൈശാലി വിശ്വേശരനാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്ത താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പുറത്തുവിട്ടു.
https://www.instagram.com/p/CEHdQA-Didr/?utm_source=ig_embed
സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായ വിജയ് ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിക്കാനിരിക്കെയാണ് വിവാഹം. കെ എല്‍ രാഹുല്‍, യൂസ്വേന്ദ്ര ചാഹല്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ ആശംസകളുമായെത്തി.
കൊറോണക്കാലത്ത് വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് വിജയ് ശങ്കര്‍. നേരത്തെ സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍ നര്‍ത്തകിയായ ധനശ്രീ വര്‍മയുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.