കേരളം കൊടുങ്കാറ്റായത് വെറുതെയായില്ല, പൊരുതി നേടി കേരളം

കാത്തിരിപ്പ് വെറുതെയായില്ല, വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അഞ്ച് എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ഗുജറാത്തും ആന്ധ്രപ്രദേശും കര്‍ണാടകയും മുംബൈയും സൗരാഷ്ട്രയും ക്വാര്‍ട്ടറിലെത്തിയപ്പോള്‍ മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളവും ഉത്തര്‍പ്രദേശും ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്.

ഗുജറാത്തിനെതിരെ ഇന്നലെ ബറോഡ തോറ്റതും രാജസ്ഥാനെതിരെ ഇന്ന് ഡല്‍ഹിക്ക് വന്‍ ജയം സ്വന്തമാക്കാനാകാത്തതും കേരളത്തിന് തുണയായി. രാജസ്ഥാന്‍ ഉയര്‍ത്തിയ 295 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഡല്‍ഹിക്ക് 44.4 ഓവര്‍ എടുക്കേണ്ടിവന്നത് നെറ്റ് റണ്‍റേറ്റില്‍ കേരളത്തിന് അനുകൂലമായി.

ക്വാര്‍ട്ടറിലെ അവസാന സ്ഥാനത്തിനായി പ്ലേറ്റ് ഗ്രൂപ്പില്‍ ഒന്നാമതെത്തിയ ഉത്തരാഖണ്ഡുമായി ഡല്‍ഹി ഏറ്റുമുട്ടും.

ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കേരളത്തിനായി മുന്‍ ഇന്ത്യന്‍ താരവും ഓപ്പണറുമായി റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സഞ്ജു സാംസണും മുഹമ്മദ് അസറുദ്ദീനുമെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.

ഗ്രൂപ്പ് ജേതാക്കളായ കര്‍ണാടകയോട് മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബിഹാറിനോട് ഏറ്റുമുട്ടിയ കേരളം ഇന്നലെ മികച്ച റണ്‍റേറ്റില്‍ ജയിച്ചു കയറിയിരുന്നു. ബിഹാര്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം കേരളം വെറും 53 പന്തുകളില്‍ കേരളം മറികടന്നിരുന്നു.

ഗുജറാത്താണ് ക്വാര്‍ട്ടറില്‍ കേരളത്തന്റെ തിരാളി. ഈ മാസം എട്ട്, ഒന്‍പത് തീയ്യതികളിലാണ് ക്വാര്‍ട്ടര്‍ പോരാട്ടം നടക്കുക. 11ന് സെമിയും 14ന് ഞായറാഴ്ച്ച ഫൈനലും നടക്കും.

 

You Might Also Like