കൂറ്റന്‍ സെഞ്ച്വറിയുമായി ദേവ്ദത്ത് പടിക്കല്‍, ടീമിന് തകര്‍പ്പന്‍ ജയം

വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി കര്‍ണാടകയ്ക്കായി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍. 140 പന്തില്‍ 14 ഫോറും അഞ്ച് സിക്‌സും സഹിതം 152 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്. ഇതോടെ ഒഡീഷയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെടുത്തു.

മറപുടി ബാറ്റിംഗില്‍ ഒഡീഷയുടെ പ്രതിരോധം വെറും 228 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കര്‍ണാടക 101 റണ്‍സിന്റെ ജയം ആഘോഷിച്ചു.

ഓപ്പണറായി ഇറങ്ങി ദേവ്ദത്ത് ആദ്യ വിക്കറ്റില്‍ തന്നെ നായകന്‍ രവികുമാര്‍ സമര്‍ത്ഥിനൊപ്പം 140 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. രവികുമാര്‍ 83 പന്തില്‍ നാല് ബൗണ്ടറി സഹിതം 60 റണ്‍സ് സ്വന്തമാക്കി.

ഇരുവരേയും കൂടാതെ കൃഷ്ണമാര്‍ത്ഥി 41ഉം അഭിമന്യു മിഥുന്‍ 40ഉം റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഒഡീഷയ്ക്കായി 78 റണ്‍സെടുത്ത സേനാപതിയും 56 റണ്‍സെടുത്ത അങ്കിത് യാദവും മാത്രമാണ് പിടിച്ച് നിന്നത്. കര്‍ണാടകയ്ക്കായി പ്രതീഷ് കൃഷ്ണയും ശ്രേയസ് ഗോപാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

You Might Also Like