തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി, അന്‍പതിന് മേല്‍ അഞ്ച് തവണ, ഞെട്ടിച്ച് ദേവ്ദത്ത്

വിജയ് ഹസാരെ ട്രോഫിയില്‍ റണ്‍വേട്ട തുടര്‍ന്ന കര്‍ണ്ണാടകയ്ക്കായി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍. തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികളാണ് ഈ മലയാളി താരം അടിച്ച് കൂട്ടിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ റെയില്‍വേസിനെതിരെയാണ് ദേവ്ദത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറി,

ദേവ്ദത്തിന് പുറമെ കര്‍ണ്ണാടകയ്ക്കായി നായകന്‍ രവി കുമാര്‍ സമാറത്ത് കൂടി സെഞ്ച്വറി നേടിയതോടെ 10 വിക്കറ്റിന്റെ ഐതിഹാസികല വിജയമാണ് കര്‍ണാടകക്കാര്‍ സ്വന്തമാക്കിയത്. റെയില്‍വേസ് ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യമാണ് കര്‍ണാടക വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ അനായാസം മറികടന്നത്.

ദേവ്ദത്ത് 125 പന്തില്‍ ഒന്‍പത് ഫോറും ഒന്‍പത് സിക്‌സും സഹിതം പുറത്താകാതെ 145 റണ്‍സാണ് നേടിയത്. സമാറത്ത് ആകട്ടെ 118 പന്തില്‍ 17 ബൗണ്ടറികളുടെ സഹായത്തോടെ 130 റണ്‍സും അടിച്ചെടുത്തു. 40,3 ഓവറിലാണ് കര്‍ണാടക വിജയലക്ഷ്യം മറികടന്നത്.

നേരത്തെ ദേവ്ദത്ത് വിജയ്ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരേയും ഒഡീഷയ്‌ക്കെതിരേയും സെഞ്ച്വറി നേടിയിരുന്നു. കേരളത്തിനെതിരെ പുറത്താകാതെ 126 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ഒഡീഷയ്‌ക്കെതിരെ 152 റണ്ഡസാണ് നേടിയത്. ഈ ടൂര്‍ണ്ണമെന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറിയും താരം സ്വന്തമാക്കിയിരുന്നു.

ഉത്തര്‍പ്രദേശിനെതിരെ 52ഉം ബിഹാറിനെതിരെ 97ഉം റണ്‍സാണ് നേടിയത്. നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവും അധികം റണ്‍സ് സ്വന്തമാക്കിയിട്ടുളളതും ദേവ്ദത്ത് പടിക്കലാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 572 റണ്ഡസാണ് ഈ യുവതാരം അടിച്ച് കൂട്ടിയിട്ടുളളത്.

ദേവ്ദത്തിന്റെ തകര്‍പ്പന്‍ ഫോം ടീം ഇന്ത്യ പ്രവേശനത്തിന് വഴിവെക്കുമെന്ന

You Might Also Like