യുണൈറ്റഡിനെ വെള്ളം കുടിപ്പിച്ച് കോപൻഹേഗൻ ഗോൾകീപ്പർ, 13 സേവുകളുടെ വീഡിയോ കാണാം

Image 3
FeaturedFootball

ഇന്നലെ യുവേഫ യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡ് ഡെൻമാർക്ക്‌ ക്ലബ്ബായ കോപൻഹെഗനെ മറികടന്നത്. അധികസമയത്ത് പെനാൽറ്റിയിലൂടെ ലഭിച്ച ഏക ഗോളിലാണ് യുണൈറ്റഡ് സെമിഫൈനലിനു യോഗ്യത നേടിയത്.

മത്സരത്തിലുട നീളം മികച്ച പ്രകടനം കാഴ്ച വെച്ച കോപൻഹേഗനെതിരെ ബ്രൂണോയും മാർഷ്യലും ഗ്രീൻവുഡും റാഷ്‌ഫോർഡും പോഗ്ബയും അടങ്ങുന്ന താരനിരക്ക് 90 മിനുട്ടുവരെയും വലകുലുക്കാനായില്ല. കോപൻഹേഗന്റെ പ്രതിരോധത്തെ മറികടന്ന മുന്നേറ്റങ്ങൾ പലതും അവരുടെ ഗോൾകീപ്പറായ കാൾ ജൊഹാൻ ജോൺസണു മുന്നിൽ നിഷ്പ്രഭമാവുകയായിരുന്നു.

പതിമൂന്ന് സേവുകളാണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിൽ പലതും ഗോളെന്നുറച്ച ഷോട്ടുകൾ ആയിരുന്നു. എന്നാൽ അധികസമയത്ത് പെനാൽറ്റി ബോക്സിൽ വെച്ച് ആന്റണി മാർഷ്യലിനെ വീഴ്ത്തിയതിന് യുണൈറ്റഡിന് പെനാൽറ്റി ലഭിക്കുകയായിരുന്നു.

90 മിനുട്ടിലധികം നീണ്ട ഗോൾകീപ്പറുടെ രക്ഷാപ്രവത്തനം ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റിക്ക് മുൻപിൽ വിഫലമാവുകയായിരുന്നു. മത്സരത്തിലുടനീളം ഇരട്ട സേവുകളുമായി തിളങ്ങിയ താരത്തെ അഭിനന്ദിക്കാനും യുണൈറ്റഡ് താരങ്ങൾ മറന്നില്ല. ഇനി ഓഗസ്റ്റ് 17നാണ് യുണൈറ്റഡിനു സെമിഫൈനൽ മത്സരമുള്ളത്.