കരുത്തുറ്റ ഷോട്ടുകള്‍, ചാട്ടുള്ളി കണക്കെയുളള ടാക്കിളുകള്‍, ഗോമസ് അമ്പരപ്പിക്കുന്നതിങ്ങനെ

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിസന്റെ ഗോമസിന്റെ പ്രകടന മികവ് പുറത്ത് വിട്ട് ക്ലബ്. യൂട്യൂബിലൂടെയാണ് ഗോമസിന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്ന വീഡിയോ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്ത് വിട്ടത്.

കരുത്തുറ്റ ഷോട്ടുകളും ചാട്ടുള്ളി കണക്കെയുളള ടാക്കിള്‍സും കൈയ്മുതലായുളള ഈ താരം സ്‌കോര്‍ നേടാനും മിടുക്കനാണെന്ന് ഈ കാഴ്ച്ചകള്‍ നമ്മോട് പറയുന്നു. സ്‌പെയിനിലെ വിവിധ ക്ലബുകള്‍ക്കെതിരെയുളള താരത്തിന്റെ പ്രകടനങ്ങള്‍ അടങ്ങിയ വീഡിയോ ആണ് ഗോമസ് പുറത്ത് വിട്ടിരിക്കുന്നത്. ആ വീഡിയോ കാണാം.

https://www.youtube.com/watch?v=teY-o-4CLZc

മൂന്ന് വര്‍ഷത്തേക്കാണ് 32 വയസ്സുളള വിസെന്റ് ഗോമസുമായി ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ലാസ് പല്‍മാസില്‍ ജനിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ വിസെന്റ് 2007 ല്‍ സ്പാനിഷ് നാലാം ഡിവിഷന്‍ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. തന്റെ ഹോം ടീമില്‍ ചേരുന്നതിനു മുന്‍പ് അദ്ദേഹം 2 സീസണുകളില്‍ എ ഡി ഹുറാക്കിന് വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

മികച്ച മിഡ്ഫീല്‍ഡറായ ഇദ്ദേഹത്തിന് പിന്നീട് ലാസ് പല്‍മാസിന്റെ ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. റിസര്‍വ് ടീമുമായുള്ള ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായി. ഇവിടെ അദ്ദേഹം 28 മാച്ചുകള്‍ കളിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തു.

2010 ല്‍ ലാസ് പല്‍മാസിനായി ഗോമസ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും കോപ ഡെല്‍ റേയുമായുള്ള മത്സരത്തില്‍ രണ്ടാം ഗോള്‍ നേടുകയും ചെയ്തു. മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും പ്രധാന ഗോളുകള്‍ നേടുന്നതില്‍ വിസെന്റ് കഴിവ് തെളിയിച്ചിട്ടുണ്ട്.

201516 സീസണില്‍ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സ്പാനിഷ് ഭീമന്മാരായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനുമെതിരായ മത്സരത്തില്‍ ക്യാപ്റ്റനാവുകയും ചെയ്തു. ടീമിന്റെ പുറത്താകലിനെത്തുടര്‍ന്ന്, ഐഎസ്എല്‍ സീസണ്‍ 7 നായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ ചേരുന്നതിന് മുമ്പ് ഗോമസ് രണ്ടാം ഡിവിഷന്‍ ഭാഗമായ ഡിപോര്‍ടിവോ ലാ കൊറൂനയിലേക്ക് മാറി.