അയ്യര്‍ക്ക് നിര്‍ണ്ണായക ഉപദേശവുമായി ഭോഗ്ല, ക്രിക്കറ്റ് ലോകത്തിനും അത് തന്നെയാണ് അയാളോട് പറയാനുളളത്

Image 3
CricketIPL

പ്രണവ് തെക്കേടത്ത്

നായകനായിരുന്നപ്പോഴും ഓപ്പണര്‍ എന്ന ബലില്‍ ക്രീസിലേക്കെത്തുമ്പോഴും ബ്രെണ്ടന്‍ മക്കല്ലം സ്വീകരിച്ചിരുന്ന ഒരു കേളി ശൈലിയുണ്ട്,.

അത് ആക്രമണോല്‍സുകതയുടേതായിരുന്നു. നേരിടുന്ന ആദ്യ ബോള്‍ മുതല്‍ എതിര്‍ ക്യാമ്പിലേക്ക് ആക്രമണം അഴിച്ചു വിടുന്ന ആ രീതി. കൊല്‍ക്കത്തയുടെ നിലവിലെ നായകനും തന്റെ ഇന്റര്‍നാഷനല്‍ ടീമിനെ മാറ്റി മറിക്കുന്നത് അത്തരമൊരു ലൈസന്‍സ് തന്റെ ബാറ്റ്സ്മാന്മാര്‍ക്ക് നല്കിയിട്ടാണ്. അതിന്റെ പരിമിത ബലമായി 2019 വേള്‍ഡ് കപ്പും ഇംഗ്ലണ്ടിന്റെ സെല്‍ഫിലേക്കെത്തുന്നുണ്ട് .

ഇതേ ശൈലിയാണ് ആ രണ്ടു മുഖങ്ങളും കൊല്‍കത്തയിലേക്കും ഇന്‍ജെക്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നടന്ന ആദ്യ പദത്തില്‍ കളിക്കാര്‍ക്ക് അത് നടപ്പിലാക്കാന്‍ സാധിക്കുന്നില്ല. അവിടെ മത്സരം തോല്‍ക്കുമോ എന്നൊരു പേടിയടങ്ങിയ മൈന്‍ഡ് സെറ്റിലൂടെ ആണാ കളിക്കാര്‍ ഇറങ്ങിയിരുന്നതെന്ന് പോലുമുള്ള അഭിപ്രായങ്ങള്‍ ആ കോച് പങ്കുവെക്കുന്നുണ്ട് .

രണ്ടാം പാദത്തിലേക്ക് വരുമ്പോള്‍ അവര്‍ ഉദ്ദേശിച്ച ഇന്റെന്റോടെ ,പോസിറ്റീവ് അപ്പ്രോചോടെ കളിയെ സമീപിക്കുന്ന ഒരു മുഖവുമായാണ് ആ നിര എത്തുന്നത് അവിടെ ആദ്യ മത്സരത്തില്‍ തന്നെ ബാംഗ്ലൂരിനെ 92 റണ്‍സിന് ഓള്‍ ഔട്ട് ആക്കുമ്പോള്‍ വെങ്കടേഷ് അയ്യര്‍ എന്ന ആ 26 കാരന്‍ ആ ചെയ്സിനെ തുടക്കത്തിലേ തന്നെ ആ കൈപ്പിടിയില്‍ ആക്കുന്നത് ആ കില്ലിംഗ് ഇന്‍സ്റ്റിന്‍ക്റ്റിലൂടെയാണ് .

അടുത്ത മത്സരത്തില്‍ മുംബയ്ക്കെതിരെ ബോള്‍ട്ടിന്റെ നേരിട്ട ആദ്യ ബോള്‍ തന്നെ സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സറിന് പറത്തുമ്പോള്‍ , താന്‍ ഫോക്കസ് ചെയ്യുന്നത് ആ ബോളിനെ മാത്രമാണ് അല്ലാതെ ആ ബോളറുടെ ഇമേജ് തന്നെ അലട്ടുന്നില്ലെന്ന് അയാള്‍ വ്യക്തമാക്കുന്നുണ്ട് .

സത്യത്തില്‍ കൊല്‍ക്കത്തയുടെ ഈ ഉയിര്‍ത്തെഴുനേല്‍പ്പിന് കാരണക്കാരനാവുന്നത് ഈ 26 കാരണാണ്. മികച്ച ഹാന്‍ഡ് ആന്‍ഡ് ഐ കോഓര്‍ഡിനേഷനോട് കൂടിയും ബോളറുടെ ലെങ്ത് മനോഹരമായി പിക്ക് ചെയ്തും ആ വേഗത കുറഞ്ഞ സര്‍ഫേസുകളില്‍ അയാള്‍ ഗില്ലിനൊപ്പം നല്‍കുന്ന തുടക്കം തന്നെയാണ് കൊല്‍ക്കത്തയെ മുന്നോട്ട് നയിക്കുന്നത് ,ഫാസ്റ്റ് ബോളേഴ്‌സിനെയും സ്പിന്നേഴ്സിനെയും ഒരേ മികവോടെ നേരിടാനുള്ള കഴിവും,ഒരു പാര്‍ട്ട് ടൈം ബോളര്‍ ആയി കളിയിലേക്ക് വരാനുള്ള ആ മിടുക്കും അയാളെ പെട്ടെന്ന് തന്നെ ഏതൊരു ടീമും ആഗ്രഹിക്കുന്ന താരമായി മാറ്റുകയാണ് .

കഴിവുകള്‍ക്കുപരി ആ ടെമ്പറമെന്റാണ് അയാളെ വ്യത്യസ്തനാക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. തന്റെ ആദ്യ ഐപില്‍ സീസണ്‍ ആയിരുന്നിട്ട് പോലും അയാള്‍ പുലര്‍ത്തുന്ന ആ സ്ഥിരതയും ഉത്തരവാദിത്തവും he have a good head on his shoulder എന്ന ചിന്തകളാണ് സമ്മാനിക്കുന്നത് .

ഡല്‍ഹിക്കെതിരെ മത്സരത്തിന് ശേഷം ഹര്‍ഷ ഭോഗലാ ആ പയ്യനോട് പറഞ്ഞത് തന്നെയാണ് ഓരോ ഇന്ത്യന്‍ ആരാധകനും അദ്ദേഹത്തോട് പറയാനുള്ളത് please carry that bowling with your batting ..!

യുഎഇ ലെഗില്‍ കൊല്‍ക്കത്തയുടെ ജാതകം മാറ്റിക്കുറിക്കുകയാണയാള്‍… വെങ്കടേഷ് അയ്യര്‍

Fearless cricketer with a oslid temperametn

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24*7