അവനോട് എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല, ആകെ ഭയപ്പെട്ടുപോയി, അസാദാരണ സംഭവം വെളിപ്പെടുത്തി അയ്യര്‍

Image 3
CricketIPL

മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനുമായ മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസകൊണ്ട് മൂടി പുതിയ ഐപിഎല്‍ സെന്‍സേഷണല്‍ വെങ്കിടേഷ് അയ്യര്‍. ദുബൈയില്‍ ധോണിയെ കണ്ടപ്പോഴുണ്ടായ അനുഭവങ്ങല്‍ അദ്ദേഹത്തെ ക്യാപ്റ്റന്‍ കൂളെന്ന് എല്ലാവരും വിളിക്കാനുളള കാരണം ശരിയാണെന്ന് മനസ്സിലാക്കാനായതായി അയ്യര്‍ പറയുന്നു. പ്രമുഖ കായിക മാധ്യമമായ ഇന്‍സൈഡ് സ്‌പോട്‌സിനോട് സംസാരിക്കുകയായിരുന്നു അയ്യര്‍.

‘എനിക്കവനോട് സംസാരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ആകെ ഭയപ്പെട്ട് പോയിരുന്നു. മൈതാനത്ത് ഞാന്‍ അവനെ നോക്കിനില്‍ക്കുകയും നിരീക്ഷിക്കുകയും ചെയ്യുകയായിരുന്നു. അവനെ കുറിച്ച് എല്ലാവരും പറയുന്നത് വളരെ കൃത്യമാണെന്ന് എനിക്ക് മനസ്സിലായി. അവനെ എന്റെ മുന്നില്‍ കണ്ടത് അതിശയകരമായിരുന്നു. അവന്‍ വളരെ ശാന്തനായിരുന്നു. മാത്രമല്ല വളരെ കൂളും’ അയ്യര്‍ പറഞ്ഞു.

‘അവന്‍ എത്ര മാത്രം ശാന്തനായാണ് പെരുമാറുന്നതെന്നും മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിയുന്ന തന്ത്രങ്ങല്‍ സൃഷ്ടിക്കുന്നുതെന്നും എനിക്ക് ദൂരെ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അവനെ ക്യാപ്റ്റന്‍ കൂള്‍ എന്ന് വിളിക്കുന്നത് 100 ശതമാനം ശരിയാണ്’ വെങ്കിടേഷ് അയ്യര്‍ പറഞ്ഞു.

നിലവില്‍ ടി20 ലോകകപ്പിനായുളള ഇന്ത്യന്‍ ടീമിനൊപ്പമാണ് വെങ്കിടേഷ് അയ്യര്‍. നെറ്റ്‌സില്‍ പന്തെറിയാനും ബാറ്റ്‌സ്മാന്മാര്‍ സഹായം ചെയ്യാനുമാണ് ബിസിസിഐ അയ്യരെ ഇന്ത്യന്‍ ടീമിലേക്ക് ക്ഷണിച്ചത്.

‘ഞാന്‍ എത്രമാത്രം സന്തുഷ്ടനാണെന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. എനിക്ക് വിലയൊരു അവസരം ലഭിച്ചിരിക്കുന്നു. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ സേവനം ചെയ്യും. ഭാവി എന്താകും എന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ബിസിസിഐ നല്‍കിയ ഈ അവസരം ഞാന്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ ഉപയോഗിക്കും’ അയ്യര്‍ പറഞ്ഞുനിര്‍ത്തി.