റയല്‍ രക്ഷപ്പെട്ടത് ഇക്കാരണത്താലെന്ന് റഫറി, പെനാല്‍റ്റി വിവാദം കത്തുന്നു

ഞായറാഴ്ച അത്‌ലറ്റികോ ബില്‍ബാവോയുമായി നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിഡിനനുകൂലമായി വീഡിയോ റഫറി പെനാല്‍റ്റി നിഷേധിച്ചത് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ലാലിഗ പുനരാംഭിച്ചതിനു ശേഷം റയല്‍മാഡ്രിഡിന് അനുകൂലമായി നിരവധി വിവാദതീരുമാനങ്ങള്‍ ‘വീഡിയോ റഫറി’ എടുത്തിട്ടുണ്ടെന്നു ബാഴ്‌സയടക്കമുള്ള ടീമുകള്‍ ആരോപിക്കുമ്പോഴാണ് പുതിയ റഫറീയിംഗ് വിവാദം പൊട്ടിപറപ്പെട്ടിരിക്കുന്നത്.

അത്‌ലറ്റികോ ബില്‍ബാവോയുമായുള്ള മത്സരം റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ ഗോളില്‍ വിജയിച്ചുവെങ്കിലും മത്സരത്തിനിടെ ബില്‍ബാബോയ്ക്ക് അര്‍ഹിച്ച പെനാല്‍റ്റി സ്പാനിഷ് വീഡിയോ റഫറി നിഷേധിച്ചതാണ് വിവാദമുണ്ടാക്കിയിരിക്കുന്നത്.

പെനാല്‍റ്റി ബോക്‌സില്‍ ബില്‍ബാവോ താരം റൗള്‍ ഗാര്‍ഷ്യയുടെ കണങ്കാലില്‍ സെര്‍ജിയോ റാമോസ് ചവിട്ടിയ സംഭവമാണ് വീഡിയോ റഫറി സംവിധാനം പരിശോധിച്ചത്. എന്നാല്‍ മാഡ്രിഡിനനുകൂലമായി ഫലം വരുകയായിരുന്നു. ഇതോടെ സമനിലയില്‍ നിന്ന് റയല്‍ വിജയത്തേരിലേറുകയും ചെയ്തു.

റഫറീ തീരുമാനത്തില്‍ വന്ന പിഴവ് ഇംഗ്ലീഷിലുള്ളഅന്താരാഷ്ട്ര ഫുട്‌ബോള്‍അസോസിയേഷന്റെനിയമം സ്പാനിഷ് ഭാഷയിലേക്ക് പരിഭാഷയിലെത്തിയപ്പോള്‍ വന്ന തെറ്റുമൂലമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വരുന്നത്. ഇതാണ് പുതിയ വിവാദത്തിനു വഴിവെച്ചത്.

അന്താരാഷ്ട്ര ഫുട്‌ബോള്‍അസോസിയേഷന്‍നിയമപ്രകാരം കളിക്കാരന്റെ കാലില്‍ ബോളുണ്ടെങ്കിലും ഇല്ലെങ്കിലും പെനാല്‍റ്റി ബോക്‌സില്‍ വെച്ച് നടക്കുന്ന പിഴവിന് പെനാല്‍റ്റി നല്‍കാമെന്നാണ്. എന്നാല്‍ ഇതിന്റെ സ്പാനിഷ് പരിഭാഷയില്‍ കാലില്‍ ബോളുണ്ടാകണമെന്നു മാത്രമേയുള്ളു.

‘ബോളുണ്ടായാലും ഇല്ലെങ്കിലും’ എന്ന നിയമത്തില്‍ സ്പാനിഷ് ഭാഷയിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ ‘ഇല്ലെങ്കിലും’ എന്നത് ഒഴിവാക്കപ്പെട്ടിരുന്നു. ഇത് മൂലമാണ് വീഡിയോ റഫറിയിങ്ങില്‍ തെറ്റ് സംഭവിച്ചതെന്ന വാദമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതു മൂലം ബില്‍ബാവോക്ക് അര്‍ഹിച്ച പെനാല്‍റ്റി നഷ്ടപ്പെടുകയായിരുന്നു.

You Might Also Like