മെസിയും റൊണാൾഡോയും പുറത്ത്, ബാലൺ ഡി ഓറിനുള്ള ആദ്യ മൂന്നു താരങ്ങളെ നിർദ്ദേശിച്ച് വാൻപേഴ്സി

Image 3
EPLFeaturedFootball

പതിനൊന്നു ബാലൺ ഡി ഓറുകൾ സ്വന്തമാക്കിയിട്ടുള്ള താരങ്ങളാണ് മെസിയും റൊണാൾഡോയും. ഇരുവരുടെയും കുതിപ്പിനിടയിൽ ഒരിക്കൽ ലൂക്കാ മോഡ്രിച്ച് മാത്രമാണ് ഫുട്ബോളിലെ ഏറ്റവുമുയർന്ന പുരസ്കാരം സ്വന്തമാക്കിയ മറ്റൊരു താരം. 2018ലെ ബാലൺ ഡി ഓറാണ് ഇരുതാരങ്ങളെയും മറികടന്ന് മോഡ്രിച്ച് സ്വന്തമാക്കിയത്.

സമാനമായ സാഹചര്യം ഇത്തവണയുമുണ്ടാകുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ആഴ്സനലിന്റെയും ഇതിഹാസതാരമായ വാൻ പേഴ്സി പ്രതീക്ഷിക്കുന്നത്. ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിൽ ഈ രണ്ടു താരങ്ങളും അവസാനഘട്ടത്തിൽ ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്ന വാൻ പേഴ്സി പകരം മൂന്നു താരങ്ങളെയാണു തിരഞ്ഞെടുത്തത്.

ബിടി സ്പോർട്സിന്റെ ട്വിറ്റർ പേജിലെ ചോദ്യത്തിനു മറുപടി നൽകുകകയായിരുന്നു വാൻ പേഴ്സി. ബാലൺ ഡി ഓറിലെ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളവരെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ലെവൻഡോവ്സ്കിയെ ആദ്യ സ്ഥാനത്തും കെവിൻ ഡി ബ്രൂയ്നെ രണ്ടാമതും ലിവർപൂൾ താരം മാനേയെ മൂന്നാമതുമാണ് തിരഞ്ഞെടുത്തത്.

വാൻ പേഴ്സി തിരഞ്ഞെടുത്ത മൂന്നു താരങ്ങളും തകർപ്പൻ പ്രകടനമാണു ഈ സീസണിൽ കാഴ്ച്ച വെക്കുന്നത്. ജർമനിയിൽ രണ്ടു കിരീടങ്ങൾ സ്വന്തമാക്കിയ ബയേൺ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയാൽ പോളിഷ് താരം തന്നെയായിരിക്കും ബാലൺ ഡി ഓർ ജേതാവ്. അത്രയധികം ഗോളുകളാണ് താരം അടിച്ചു കൂട്ടിയിരിക്കുന്നത്.