ടീം ഇന്ത്യയുടെ ഭാവിതാരം മറ്റൊരു രാജ്യത്തിന്റെ ജഴ്‌സി അണിയുമോ? ഉന്മുക്തിന് പറയാനുളളത്

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റില്‍ അവസരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ അമേരിക്കന്‍ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറുന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ താരം ഉന്മുക്ത് ചന്ദ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറിയ പാക് മുന്‍ താരം സമി അസ്ലമാണ് ഉന്മുക്ത് ചന്ദിനെ കുറിച്ച് ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ഉന്മുക്ത് ചന്ദിനെതാപ്പം ഇന്ത്യന്‍ യുവതാരങ്ങളായ സ്മിത്ത് പട്ടേല്‍, ഹര്‍മീത് സിംഗ് എന്നിവരാണ് യുഎസിലേക്ക് ചേക്കേറുന്നതായി ം സമി അസ്ലം ആണ് വെളിപ്പെടുത്തിയത്. അമേരിക്കയില്‍ എത്തി ഉന്മുക്ത് ഇവിടത്തെ ടി20 ടീമുകളായി ചര്‍ച്ചകള്‍ നടത്തിയെന്നും അസ്ലം വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ അമേരിക്ക സന്ദര്‍ശിച്ചത് കുടുംബാംഗങ്ങളെ കാണുന്നതിന് വേണ്ടി മാത്രമായിരുന്നെന്നാണ് ഉ്ന്മുക്ത് വിശദീകരിക്കുന്നത്. അമേരിക്കന്‍ ഫ്രാഞ്ചസികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

‘ബന്ധുക്കളെ കാണാനായിരുന്നു എന്റെ യാത്ര. അതൊരു വിനോദ യാത്ര മാത്രമായിരുന്നു. മറ്റ് ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറച്ച് നേരം അവിടെ വെച്ച് ഞാന്‍ ബാറ്റിങ് പരിശീലനം നടത്തി. ഒരു കരാറും അവിടെയുള്ള ഫ്രാഞ്ചൈസികളുമായി ഒപ്പിട്ടിട്ടില്ല, ഉന്മുക്ത് വ്യക്തമാക്കി.

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ ലോക കിരീടത്തിലേക്ക് നയിച്ച നായകനാണ് ഉന്മുക്ത്. കോഹ്ലിയുടെ പിന്‍ഗാമിയായി വിലയിരുത്തപ്പെട്ട താരത്തിന് എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനോ, ഐപിഎല്ലില്‍ ശ്രദ്ധ പിടിക്കാനോ ഉന്മുക്തിന് കഴിഞ്ഞില്ല.