പോരാട്ടത്തിനൊടുവിൽ റോമേറോക്ക് മോചനം, ജനുവരിൽ ക്ലബ്ബ് വിടാൻ സമ്മതം മൂളി യുണൈറ്റഡ്

Image 3
EPLFeaturedFootball

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ യുണൈറ്റഡ് വിടാൻ സാധിക്കാത്തതിൽ ഏറെ നിരാശനായ താരമാണ് അർജന്റൈൻ ഗോൾകീപ്പറായ സെർജിയോ റോമേറോ. നിരവധി ഓഫറുകൾ താരത്തിനായി വന്നിരുന്നുവെങ്കിലും റൊമേറോക്കായി 5 മില്യൺ യൂറോ വേണമെന്ന യുണൈറ്റഡിന്റെ വാശിയിൽ അതൊന്നും നടക്കാതെ പോവുകയായിരുന്നു. ഇതിനെതിരെ താരത്തിന്റെ ഭാര്യയും പരസ്യവിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഷെഫീൽഡ് യുണൈറ്റഡിൽ നിന്നു ലോൺ കാലാവധി കഴിഞ്ഞു ഡീൻ ഹെൻഡേഴ്സണെ യുണൈറ്റഡ് തിരിച്ചു വിളിച്ചതോടെ റോമേറോ ഗോൾ കീപ്പർ ക്രമങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടുകയായിരുന്നു. പ്രീമിയർ ലീഗിൽ നിന്നു കപ്പ്‌ ടൂർണമെന്റുകളിൽ നിന്നും റോമേറോ പുറത്താവുകയായിരുന്നു. 2015ലാണ് ലൂയിസ് വാൻ ഗാലിന്റെ യുണൈറ്റഡിലേക്ക് റോമേറോ ചേക്കേറുന്നത്.

എന്നാൽ മികച്ച പ്രകടനം നടത്തുന്ന ഡി ഗെയക്ക് മുകളിൽ സ്ഥാനം നേടാൻ റോമേറോക്ക് സാധിച്ചിട്ടില്ല. കപ്പ്‌ മത്സരങ്ങളിലും യൂറോപ്പ് ലീഗ് മത്സരങ്ങളിലും മാത്രമാണ് റൊമേറോക്ക് യുണൈറ്റഡിൽ കൂടുതൽ കളിക്കാനായത്. ഇപ്പോൾ ടീം ഹെൻഡേഴ്സന്റെ വരവോടെ ഫുട്ബോളിൽ നിന്ന് തന്നെ താരം പുറത്താവുകയായിരുന്നു. എന്നാൽ റോമേറോയുടെ ഒരു അറ്റകൈ പ്രയോഗത്തിലൂടെ യുണൈറ്റഡിന്റെ തീരുമാനത്തിൽ അയവുണ്ടായിരിക്കുകയാണ്.

റൊമേറോയുടെ കരാറിലുള്ള കരാർ നീട്ടാനുള്ള ക്ലോസ് ഉപയോഗിച്ച് കരാർ പുതുക്കുമെന്ന ഭീഷണിക്കു മുന്നിൽ യുണൈറ്റഡ് പതറുകയായിരുന്നു. ഇതോടെ 5 മില്യൺ യൂറോയെന്ന തുകയിൽ നിന്നു വീട്ടിക്കുറച്ചു 2.5 മില്യൺ യൂറോക്ക് താരത്തിനു പുറത്തു പോവാമെന്ന ധാരണയിലെത്തിയിരിക്കുകയാണ്. ഇതോടെ വരുന്ന ജനുവരി ട്രാൻസ്ഫറിൽ റോമേറോക്ക് യുണൈറ്റഡ് വിടാനുള്ള അവസരം ഉയർന്നു വന്നിരിക്കുകയാണ്.