സാഞ്ചോ ഗാഥക്ക് വിരാമം, പകരം രണ്ടു യുവപ്രതിഭകളെ റാഞ്ചി ചെകുത്താന്മാർ

Image 3
EPLFeaturedFootball

വളരെക്കാലമായി യുണൈറ്റഡ് ശ്രമിച്ചുകൊണ്ടിരുന്ന താരമാണ് ഡോർട്മുണ്ടിന്റെ ജേഡൻ സാഞ്ചോ. എന്നാൽ സാഞ്ചോ ഡോർട്മുണ്ടിൽ തന്നെ തുടരുമെന്ന സ്ഥിതിയായതോടെ  പുതിയ യുവപ്രതിഭകളെ രഞ്ചിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അക്രമണത്തിലേക്കും പ്രതിരോധത്തിലേക്കുമാണ് രണ്ടു പുതിയ സൈനിങ് യുണൈറ്റഡ് പൂർത്തിയാക്കിയത്.

യുറുഗ്വായൻ യുവതാരവും ഡിയെഗോ ഫോർലാൻ പരിശീലകനായ ഉറുഗ്വായൻ ക്ലബ്ബായ പെനറോളിന് വേണ്ടി കളിക്കുന്ന    ഫാകുണ്ടോ പെല്ലിസ്ട്രിയെയാണ്  ട്രാൻസ്ഫർ ജാലകം അടക്കുന്ന അവസാന ദിനം യുണൈറ്റഡ് റാഞ്ചിയത്. 10 ദശലക്ഷം യൂറോക്കാണ് യുണൈറ്റഡ്  താരത്തെ സ്വന്തമാക്കിയത്.

നിരവധി യൂറോപ്യൻ ക്ലബ്ബുകൾ പിന്തുടരുന്ന താരത്തെയാണ് യുണൈറ്റഡ്  സ്വന്തം തട്ടകത്തിലെത്തിച്ചിരിക്കുന്നത്. പെല്ലിസ്ട്രിക്കായി  ലിയോൺ അവസാന ദിനം വരെ മത്സരിച്ചെങ്കിലും താരം യുണൈറ്റഡിലേക്ക്  ചേക്കേറുകയായിരുന്നു. ലിയോണിനെക്കൂടാതെ ബാഴ്സലോണ,  റയൽ മാഡ്രിഡ്‌, ന്യൂകാസിൽ, മാഞ്ചസ്റ്റർ സിറ്റി എന്നിവരും താരത്തിൽ ആകൃഷ്ടരായിരുന്നു.

ഒപ്പം ഫ്രഞ്ച് ക്ലബ്ബായ  സോഷോക്സിൽ നിന്നും കൗമാര പ്രതിരോധ താരം  വില്ലി കംബ്വാലയെയും യുണൈറ്റഡ് സ്വന്തമാക്കി. കോൺഗോയിലാണ് താരം ജനിച്ചതെങ്കിലും ഫ്രഞ്ച് ടീമിന് വേണ്ടിയാണു താരം കളിക്കുന്നത്. പതിനാറുകാരൻ പ്രതിരോധതാരത്തിനു യുണൈറ്റഡ് 3 ദശലക്ഷമാണ് ചിലവാക്കിയിട്ടുള്ളത്.