ബെഞ്ചിലിരുത്തിയാല്‍ കോപ്രായം കാട്ടുകയല്ല ചെയ്യേണ്ടത്, ബെയ്‌ലിനെതിരെ ബെര്‍ബറ്റോവ്
സ്പാനിഷ് വമ്പന്‍മാരായ റയല്‍മാഡ്രിഡിലെ വെയില്‍സ്സൂപ്പര്‍ താരം ഗാരെത്ബെയ്ലിന്റെ പെരുമാറ്റത്തെക്കുറിച്ച്മാഞ്ചസ്റ്റര്‍യുണൈറ്റഡ് ഇതിഹാസവും മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായ ദിമിതര്‍ ബെര്‍ബെറ്റോവിനു നല്ലതല്ല പറയാനുള്ളത്. റയല്‍ മാഡ്രിഡിനെ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കും ഇത് കണ്ടുനില്‍ക്കാനാവില്ലെന്നാണ് ബെര്‍ബ പറയുന്നത്.
വെയില്‍സ് സൂപ്പര്‍ താരം അടുത്തിടെരണ്ടു മത്സരങ്ങളില്‍റയല്‍ മാഡ്രിഡിനെയുംസ്പാനിഷ് മാധ്യമങ്ങളെയുംകളിയാക്കികൊണ്ട് മത്സരത്തിനിടെആംഗ്യപ്രകടനങ്ങള്‍ കാണിച്ചിരുന്നു. ഗ്രനാഡക്കെതിരെമാസ്‌ക് കൊണ്ട് മുഖം മൂടിഉറങ്ങുന്നത് പോലെ അഭിനയിച്ചത് ആരാധകര്‍ക്കിടയില്‍ വന്‍ വിമര്ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ക്യാമറഇത് ഒപ്പിയെടുത്തപ്പോള്‍എണീറ്റുകളിയാക്കിയുള്ള ചിരി ചിരിക്കുകയും ചെയ്തു.
ഇതിനു ശേഷവുംഗാരെത് ബെയ്ലിന്റെ ദേഷ്യംഅടങ്ങിയില്ല. അടുത്ത മത്സരത്തിലുംബെഞ്ചിലിരുത്തിയതോടെബൈനോക്കുലറിലൂടെ താനും നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന രീതിയില്‍ ആംഗ്യം കാണിച്ചു റയല്‍ മാഡ്രിഡിനെയും സ്പാനിഷ് മാധ്യമങ്ങളെയും കളിയാക്കുകയായിരുന്നു. എന്നാല്‍ ബെയ്ലിന്റെ ഈ പ്രകടനങ്ങള്‍ തീര്‍ത്തും അണ്‍പ്രൊഫഷണലും ക്ലബ്ബിനോടുള്ള അനാദരവാണെന്നുമാണ് ദിമിതര്‍ ബെര്‍ബെറ്റോവിന്റെ അഭിപ്രായം.
‘ബെയ്ലിന്റെ പ്രവൃത്തി ഞാനും കണ്ടതാണ്.. എനിക്കതിനെ പിന്താങ്ങാന്‍ സാധിക്കില്ല. ഞാനും ഈ അവസ്ഥയില്‍കൂടി കടന്നുപോയിട്ടുള്ളതാണ്. എങ്കിലും ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ഞാനൊരു റയല്‍ മാഡ്രിഡ് ആരാധകനായിരുന്നെങ്കില്‍ ഒരു താരം ക്ലബിനോട് അനാദരവ് കാണിക്കുന്നത് കണ്ടു നില്‍ക്കാനാവില്ല. പക്ഷെ ഇത് സഹിക്കാവുന്നതിലുമപ്പുറമാണ്. ഒന്നുകില്‍ ബെയ്ല്‍ ക്ലബ് വിടുകയോ ലോണില്‍ പോവുകയോ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.’ ദിമിതര്‍ ബെര്‍ബെറ്റോവ് വ്യക്തമാക്കി.