ഇത്തവണ ആദ്യനാലിലെത്തിയില്ലെങ്കിൽ ഒലെ പുറത്തേക്ക്, മുന്നറിയിപ്പുമായി യുണൈറ്റഡ് ഇതിഹാസം രംഗത്ത്

Image 3
EPLFeaturedFootball

ഇത്തവണ പ്രീമിയർ ലീഗിൽ ആദ്യ നാലു സ്ഥാനങ്ങളിലെത്താനായില്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് സോൽക്ഷേർ തുടരാൻ സാധിക്കില്ലെന്നു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യുണൈറ്റഡ് ഇതിഹാസതാരം റോയ് കീൻ. മാഞ്ചസ്റ്റർ യുണൈറ്റഡിനു പുതിയ താരങ്ങളെ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

“മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായതിനാൽ പ്രീമിയർ ലീഗിൽ ആദ്യ നാലിലെത്തിയില്ലെങ്കിൽ പുറത്താക്കപ്പെടാൻ സാധ്യതയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ താരങ്ങളെ സ്വന്തമാക്കാൻ സാധിക്കും. എന്നാലതു നടന്നില്ലെങ്കിൽ ബുദ്ധിമുട്ടേറിയ നാളുകളാണു വരാനിരിക്കുന്നത്.”

“കഴിഞ്ഞ വർഷത്തെ പോലെ ആദ്യ നാലിലെത്തുക മാത്രമായിരിക്കില്ല യുണൈറ്റഡ് ലക്ഷ്യമിടുന്നത്. ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ഒപ്പം നിൽക്കുന്ന പ്രകടനം തന്നെയാവും ഏവരും പ്രതീക്ഷിക്കുന്നത്. സോൾഷയറിന്റെ ഹണിമൂൺ കാലം കഴിഞ്ഞിരിക്കുന്നു. ഇനി കിരീടം തന്നെയാവും ആരാധകരുടെ പ്രതീക്ഷ.”

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തോറ്റാണ് തുടങ്ങിയതെങ്കിലും രണ്ടാമത്തെ മത്സരത്തിൽ യുണൈറ്റഡിനു വിജയം നേടാനായിരുന്നു. എങ്കിലും ആരാധകരെ പ്രീതിപ്പെടുത്താനുള്ള പ്രകടനം യുണൈറ്റഡിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നത് ആശങ്കയുയർത്തുന്നുണ്ട്. വിഖ്യാതപരിശീലകനായ അലക്സ്‌ ഫെർഗൂസൻ ടീം വിട്ടതിനു യൂണൈറ്റഡിനു വലിയ പുരോഗതിയുണ്ടായിട്ടില്ലെന്നതും ആരാധകർക്ക് വലിയ തോതിൽ നിരാശയുണ്ടാക്കുന്നുണ്ട്.