കവാനി വാം അപ്പ്‌ പോലും ചെയ്തില്ല. തോൽവിക്കുശേഷം വിമർശനവുമായി യുണൈറ്റഡ് ഇതിഹാസം

ഓൾഡ് ട്രാഫോഡിൽ വെച്ചു നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു  ആഴ്‌സണലിനോട്  തോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചുവന്ന ചെകുത്താന്മാർക്ക് പീരങ്കിപ്പടക്കു മുന്നിൽ മുട്ടുകുത്തിയത്.  ആഴ്‌സണലിന്റെ ഹെക്ടർ ബെല്ലറിനെ പെനാൽറ്റി ബോക്സിൽ പോഗ്ബ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി  ഒബമായാങ്  ഗോൾവല കടത്തുകയായിരുന്നു.

എന്നാൽ യുണൈറ്റഡിന്റെ പുതിയ താരമായ  എഡിൻസൺ കവാനിയുടെ പ്രൊഫഷണലിസത്തെ  കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് യുണൈറ്റഡ് ഇതിഹാസം റോയ് കീൻ.  കളിക്കളത്തിലിറങ്ങും മുൻപ് വാം അപ്  നടത്തിയില്ലെന്ന വിമർശനമാണ് കവാനിക്കെതിരെ കീൻ ഉയർത്തിയത്.  ഇങ്ങനെ പോവുകയാണെങ്കിൽ പരിശീലകൻ ഒലെക്ക് യുണൈറ്റഡിൽ അധികകാലം നിലനിൽപുണ്ടാവില്ലെന്നും  കീൻ ചൂണ്ടിക്കാണിക്കുന്നു.

”  വാം അപ്പുകൾ ശ്രദ്ദിച്ചപ്പോഴാണ് എനിക്ക് ജിജ്ഞാസ തോന്നിയത്. കവാനി ഒന്നു ചാടുക പോലും ചെയ്തില്ല.   ശരിക്കും വാം ആപ്പ് ചെയ്യാതെയാണ് കവാനി ഇറങ്ങിയത്. അല്ലേ? അദ്ദേഹത്തെ  പകരക്കാരനായി ഇറക്കിയിട്ട് കളിയിലേക്ക് തിരിച്ചു വരാൻ ആവശ്യപ്പെടുകയാണ് ഒലെ.  കവാനിയോട് വേഗതയോടെ കളിക്കാൻ ആവശ്യപ്പെടുന്നു.  ചിലസമയങ്ങളിൽ ഇതൊക്കെ കളിക്കാരൻ തന്നെ ചെയ്യേണ്ട കാര്യമാണ്. ഇക്കാര്യങ്ങൾക്ക് ഒലെക്ക് വലിയ വില തന്നെ നൽകേണ്ടി വരും.”

“ഒലെയുടെ ജോലി നഷ്ടപ്പെടും. ഈ താരങ്ങളുടെ ഇടയിൽ നിന്നും ഇറങ്ങിപ്പോവേണ്ടി വരുന്ന അവസ്ഥയാണ് സംഭവിക്കാൻ പോവുന്നത്. കഴിഞ്ഞ ഒന്നോ രണ്ടോ മാസമായി ഞാൻ ഇതു തന്നെയാണ് സൂചിപ്പിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ ചിന്തിക്കാം കളിയെപ്പറ്റി എല്ലാം അറിഞ്ഞിരുന്നാലും ഇതിനെല്ലാം ഭാവിയിൽ മാറ്റങ്ങൾ ഉണ്ടാവാമെന്ന്. ആഴ്‌സണലിനെതിരെ സ്വന്തം തട്ടകത്തിൽ ഒലെയാണ് താരങ്ങൾക്ക് ഉത്തേജനം നൽകേണ്ടത്.” കീൻ പറഞ്ഞു.

You Might Also Like