എസി മിലാൻ സൂപ്പർതാരത്തിനെ റാഞ്ചാൻ ചുവന്ന ചെകുത്താന്മാർ, ജനുവരിയിൽ കരാറിലെത്തിയേക്കും

ജനുവരി ട്രാൻസ്ഫറിൽ വീണ്ടും താരങ്ങളെ ഓൾഡ് ട്രാഫോഡിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മധ്യനിരയിൽ വീണ്ടും ശക്തിക്കൂട്ടാനുള്ള ശ്രമങ്ങളാണ്  യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്.  അയാക്സിൽ നിന്നും ഡോണി വൻ ഡി ബീകിനെ  സ്വന്തമാക്കിയെങ്കിലും ഇത്തവണ ഇറ്റലിയിൽ നിന്നാണ് പുതിയ താരത്തിനായുള്ള നീക്കം യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇറ്റാലിയൻ മാധ്യമമായ  ടുട്ടോ സ്പോർട്ടാണ് യുണൈറ്റഡിന്റെ പുതിയ നീക്കത്തേക്കുറിച്ച് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എസി മിലാൻ താരമായ ഹകാൻ ചനനഗ്ലുവിനെയാണ് യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്നത്. തുർക്കിഷ് താരമായ ചനനഗ്ലുവിനു 2021 ജൂൺ വരെയാണ് മിലാനിൽ കരാറുള്ളത്. എന്നാൽ കരാർ പുതുക്കുന്നതിന് ക്ലബ്ബുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ സ്തംഭനാവസ്ഥായിലാണുള്ളത്.

ടുട്ടോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ ഏജന്റ് വാർഷിക വേതനം കൂട്ടണമെന്ന നിലപാടിലാണുള്ളത്. 6.5 മുതൽ 7 മില്യൺ യൂറോ വരെ ഉയർത്തണമെന്നാണ് ഏജന്റിന്റെ ആവശ്യം. അത് നിലവിൽ സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെയും ഗോൾകീപ്പർ ജിയാൻലുജി ഡോണാരുമയുടെയും വേതനത്തിന് തുല്യമാണത്.

എന്നാൽ കോവിഡ് മഹാമാരിയുടെ ആഘാതം ക്ലബ്ബിനെ ബാധിച്ചതിനാൽ ആ വേതനം നൽകാനാവില്ലെന്ന തീരുമാനത്തിലാണ് മിലാനുള്ളത്. ഈ സീസണാവസാനം ഫ്രീ ഏജന്റവുമെന്നതിനാൽ ജനുവരിയിൽ തന്നെ വിപണിയിൽ ഉൾപ്പെടുത്താനാണ് മിലാൻ ശ്രമിക്കുന്നത്. ഈ അവസരത്തിലാണ് യുണൈറ്റഡ് താരത്തിനായി ശ്രമമരംഭിച്ചിരിക്കുന്നത്. 2017ൽ 23 മില്യൺ യൂറോക്ക് ബൊറൂസിയ മൊഞ്ചെൻഗ്ലാഡ്ബാക്കിൽ നിന്നും വാങ്ങിയ താരത്തെ വീട്ടിക്കുറച്ച മൂല്യത്തിലായിരിക്കും വിൽക്കുക. ഈ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്.

You Might Also Like