മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്മാറി, ഈസ്റ്റ് ബംഗാളിന് കനത്ത തിരിച്ചടി

Image 3
Football

കോവിഡ് വൈറസ് പടര്‍ന്ന് പിടിച്ചതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു സ്വപ്‌ന മത്സരം നഷ്ടമാകും. ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി കൊല്‍കത്തയില്‍ ഈസ്റ്റ് ബംഗാളുമായി നടക്കേണ്ടിയിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൗഹൃദ മത്സരമാണ് റദ്ദാകുക.

വിവിധ യൂറോപ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്ത കൂടിയാണിത്.

കോവിഡ് മൂലം നിര്‍ത്തിവെച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അടക്കമുളള ടൂര്‍ണമെന്റുകള്‍ ഓഗസ്റ്റോടെ പുനരാരംഭിയ്ക്കും. ജൂലൈ അവസാനത്തോടെ മാത്രമാണ് ടൂര്‍ണമെന്റ് അവസാനിക്കുക.

ഇതോടെ മാഞ്ചസ്റ്ററിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം നടക്കില്ലെന്ന് ഉറപ്പായി. മത്സരം നടന്നിരുന്നെങ്കില്‍ ഇരുടീമുകള്‍ക്കും ലഭിക്കുമാരുന്ന കോടിക്കണക്കിന് രൂപയും ഇതോടെ നഷ്ടമാകും.