മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ഹാരി മഗ്വയർ അറസ്റ്റില്‍!

Image 3
EPLFeaturedFootball

പോലീസ് ഓഫീസറുമായി അടിപിടിയുണ്ടാക്കിയതിനു മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ഹാരി മഗ്വയർ അറസ്റ്റിലായി. യൂറോപ്പിലെ വിവിധമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഗ്രീക്കിൽ വെച്ചാണ് താരം അറസ്റ്റിലായത് എന്നാണ് റിപോർട്ടുകൾ.

ഗ്രീക്കിലെ ഒരു ദ്വീപായ മിക്കോനോസിൽ വെച്ച് ഒരു പോലീസ് ഓഫീസറെ ആക്രമിച്ചതിനാലാണ് മഗ്വയർ അറസ്റ്റിലായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രീക്ക് മാധ്യമമായ ഇആർട്ടി ടിവിയാണ് സംഭവം ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്. താരത്തെ ചോദ്യം ചെയ്യുകയും തടങ്കലിൽ വെക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

ഹാരി മഗ്വയർ പോലീസ് ഓഫീസറുമായി തർക്കിക്കുകയും തുടർന്ന് ആക്രമിക്കുകയും ചെയ്യുകയായിരുന്നു. താരത്തോടൊപ്പം മറ്റു രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്. യുണൈറ്റഡ് യൂറോപ്പ ലീഗിൽ നിന്ന് പുറത്തായതിനെ തുടർന്ന് ലഭിച്ച ഹോളിഡേ ആഘോഷിക്കാൻ വേണ്ടിയാണ് താരം ഗ്രീക്കിലെ മിക്കാനോസ് ദ്വീപിൽ എത്തിയത്.

“ഫുട്ബോൾ താരം പോലീസ് ഓഫീസർക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തുകയും തുടർന്ന് അദ്ദേഹത്തെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് മൂന്നു പേരെ മിക്കോനോസ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവരികയായിരുന്നു”സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയിൽ പോലീസ് വെളിപ്പെടുത്തി.