ടീം ഇന്ത്യയില്‍ ആര്‍ക്കും സുരക്ഷിതത്വമില്ല, കോഹ്ലിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്‌ക്കെതിരെ വലിയ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നതില്‍ ഒരു താരത്തിന്റെ നിലവിലെ ഫോം മാത്രമാണ് പരിഗണിക്കുന്നതെന്നും മുന്‍ കാല പ്രകടനങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കുന്നില്ലെന്നും മുഹമ്മദ് കൈഫ് ആരോപിക്കുന്നു.

ടീം സെലക്ഷനില്‍ വ്യക്തതയില്ലെന്നും കോഹ്ലി ഇങ്ങനെ ആയിരുന്നില്ലെന്നും കൈഫ് പറയുന്നു. സ്‌പോട്‌സ് ടോക്കിന് അനുവദിച്ച് അഭിമുഖത്തിലാണ് കൈഫ് ആഞ്ഞടിച്ചത്.

‘ഇന്ത്യന്‍ ടീമിനെ സെലക്ട് ചെയ്യുന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല എന്നതാണ് വസ്തുത. അക്കാര്യം നമ്മള്‍ അം?ഗീകരിച്ചേ മതിയാകു. വിരാട് കോലി മുമ്പ് ഇങ്ങനെയായിരുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ ടീമില്‍ ഫോമിലുള്ള കളിക്കാര്‍ക്ക് മാത്രമെ സ്ഥാനമുള്ളു’ കൈഫ് പറയുന്നു.

ഇത് കോഹ്ലിയുടെ രീതിയായിരിക്കാം. പക്ഷെ അവസാനം നമ്മള്‍ നോക്കുക അദ്ദേഹത്തിന്റെ കീഴില്‍ എത്ര കിരീടം നേടിയെന്നാണ്. കോഹ്ലിക്ക് കീഴില്‍ ഒരു ഐസിസി കിരീടം പോലും നേടാന്‍ ഇന്ത്യക്കായിട്ടില്ല. ഈ ടീമും ടീം മാനേജ്‌മെന്റും കളിക്കാരുടെ മുന്‍കാല പ്രകടനങ്ങള്‍ കണക്കിലെടുക്കുന്നതേയില്ല. നിലവില്‍ അയാളുടെ ഫോമെന്താണെന്ന് മാത്രമാണ് പരിഗണന’ കൈഫ് ആരോപിക്കുന്നു

അങ്ങനെയാണ് ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ശിഖര്‍ ധവാന് ചില മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിവന്നത്. രോഹിത് ശര്‍മ വിശ്രമം എടുത്തത്. എന്നാല്‍ സൗരവ് ഗാംഗുലിയുടെ കാലത്ത് മോശം ഫോമിലാണെങ്കിലും ആ കളിക്കാരനെ അദ്ദേഹം പിന്തുണക്കുമായിരുന്നു. അങ്ങനെയാണ് ഒരു നായകന്‍ ചെയ്യേണ്ടത്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ ഇത് കോലിയുടെ രീതിയാണ്. ഈ ടീമില്‍ ഒരാളുടെയും സ്ഥാനം സുരക്ഷിതമല്ല. അത് കളിക്കാര്‍ക്കും നല്ലപോലെ അറിയാമെന്നും കൈഫ് പറഞ്ഞു.

You Might Also Like