യോര്‍ക്കറിന്റെ രൗദ്രത, ഉനദ്ഘട്ടിന്റെ കുറ്റി മൂളിപ്പറന്ന് ഉമ്രാന്റെ ഭീകര പന്ത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്ത നെക്സ്റ്റ് ബിഗ് തിംഗ് എന്ന് വിശേഷിപ്പിക്കപ്പെട്ട താരമാണ് ജമ്മുകശ്മീര്‍ പേസറായ ഉമ്രാന്‍ മാലിക്ക്. ഐപിഎല്ലില്‍ തന്റെ അതിവേഗ പന്തുകള്‍ കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഉമ്രാന്‍ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ റഡാറിലുളള താരമാണ്.

ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി കളിച്ച ഉമ്രാന്‍ മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. 5.5 ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഉമ്രാന്‍ മാലിക്ക് സ്വന്തമാക്കിയത്. ഇതില്‍ സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്ഘട്ടിന്റെ വിക്കറ്റെടുത്ത യോര്‍ക്കര്‍ വേഗം കൊണ്ടും സ്വിംഗ് കൊണ്ടും അരാധകരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ആ കാഴ്ച്ച കാണാം

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന ഉമ്രാന്‍ മാലിക്കിനെ റിസര്‍വ് താരമായി ടീമിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഹമ്മദ് സിറാജിനൊപ്പമാണ് ഉമ്രാനെയും റിസര്‍വ് താരമായി ടിമിലെടുക്കു എന്നായിരുന്നു റിപ്പോര്‍ട്ട്.

മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ സൗരാഷ്ട്രയെ റെസ്റ്റ് ഓഫ് ഇന്ത്യ 98 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. ഉമ്രാനെ കൂടാതെ കുല്‍ദീപ് സെന്നും മുകേഷ് കുമാറും പ്രധാന വിക്കറ്റുകള്‍ സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന ശക്തമായ നിലയിലാണ് റെസ്റ്റ് ഓഫ് ഇന്ത്യയ 126 പന്തില്‍ 125 റണ്‍സുമായി സര്‍ഫ്രാസ് ഖാനും 62 റണ്‍സുമായി ഹനുമാ വിഹാരിയും ക്രീസില്‍.

You Might Also Like