ഇന്ത്യയുടെ മത്സരം നിയന്ത്രിക്കേണ്ടിയിരുന്ന അമ്പയറിന് വിലക്ക്
ടി20 ലോകകപ്പില്‍ കോവിന്ത് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തി ബയോബബിള്‍ ലംഘനത്തിന്റെ പേരില്‍ ആദ്യ നടപടി. പ്രശസ്ത ഇംഗ്ലീഷ് അംപയര്‍ മൈക്കള്‍ ഗഫാണ് നടപടി നേരിട്ടത്. ബയോബബിള്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇദ്ദേഹത്തെ ആറ് ദിവസത്തേക്ക് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
യുഎഇ ലോകകപ്പില്‍ ഇതാദ്യമായാണ് ബയോബബിള്‍ ലംഘനം ഉണ്ടാകുന്നത്. അത് മത്സരം നിയന്ത്രിക്കുന്നവരില്‍ നിന്നായി എന്നാണ് വളരെ ഗൗരവത്തോടെയാണ് ഐസിസി നോക്കി കാണുന്നത്.
ബയോബബിള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അനുവാദമില്ലാതെ മൈക്കള്‍ ഗഫ് പുറമെയുളളവരെ സന്ദര്‍ശിച്ചു എന്നാണ് അദ്ദേഹത്തിന് മേല്‍ ഐസിസി നടപടി എടുക്കാന്‍ കാരണമായ കുറ്റം. കളിക്കാര്‍ക്ക് ഉളളത് പോലെ മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യലുകളും ബയോബബിളിനുളളിലാണ്. ഇതാണ് ഗഫ് ലംഘിച്ചത്.
ഞായറാഴ്ച്ച നടക്കേണ്ടിയിരുന്ന ഇന്ത്യ ന്യൂസിലന്റ് മത്സരത്തില്‍ മൈക്കള്‍ ഗഫായിരുന്നു നിയന്ത്രിക്കെണ്ടിയിരുന്നത്. എന്നാല്‍ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പകരം ഇറാസ്മസാണ് ഓണ്‍ ഫീല്‍ഡ് അംപയറായി എത്തിയത്.
നിലവില്‍ മൈക്കല്‍ ഗഫ ഐസൊലേഷനില്‍ കഴിയുകയാണ്. 6 ദിവസത്തെ ക്വാറന്റൈനു ശേഷം അമ്പയറിനു മത്സരം നിയന്ത്രിക്കാന്‍ തിരിച്ചെത്താം. കൂടുതല്‍ നടപടി ക്രമങ്ങള്‍ മൈക്കള്‍ ഗഫിനു നേരിടേണ്ടി വരുമോ എന്ന് വ്യക്തമല്ലാ. ഓണ്‍ ഫീല്‍ഡ് അംപയറില്‍ നിന്നും ടിവി അംപയര്‍ നാലാം അപയര്‍ എന്നതിലേക്ക് തരം താഴ്ത്തപ്പെട്ടേക്കാം.