ടെസ്റ്റ് പരമ്പര, മറ്റൊരു സൂപ്പര്‍ താരം കൂടി ഇന്ത്യന്‍ ടീമില്‍, താക്കൂര്‍ പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇടം നേടി ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്. പരുക്കില്‍ നിന്ന് മുക്തനായതിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഫിറ്റ്‌നസ് തെളിയിച്ചതിനെ തുടര്‍ന്നാണ് ഉമേഷിന് ടീമില്‍ ഇടം ലഭിച്ചത്.

പകരം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഷര്‍ദുല്‍ താക്കൂറിനെ സ്‌ക്വാഡില്‍ നിന്ന് റിലീസ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 24ന് മൊട്ടേരയിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ചെന്നൈയില്‍ നടന്ന ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര സമനിലയില്‍ ആക്കിയിരിക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങളും മൊട്ടേരയിലാണ് നടക്കുക.

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 317 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആര്‍ അശ്വിന്റെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. 482 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 164 റണ്‍സിന് ഓള്‍ഔട്ടായി.

 

You Might Also Like