പ്ലയെർ ഓഫ് ദി വീക്ക്‌, നെയ്മർക്ക് ഭീഷണിയായി ഇത്തവണ ഡി മരിയയും

Image 3
Champions LeagueFeaturedFootball

ലിയോണിന്റെ ബയേൺ മ്യൂണിക്കുമായുള്ള മത്സരത്തോടെ സെമിഫൈനലുകൾക്ക് പരിസമാപ്തിയായിരിക്കുകയാണ്. ആദ്യസെമിഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആർബി ലൈപ്സിഗിനെ തകർത്തു കൊണ്ട് പിഎസ്ജി ഫൈനലിൽ പ്രവേശിച്ചപ്പോൾ ബയേൺ മ്യൂണിക്ക് അത്ര തന്നെ ഗോളുകൾക്കാണ് ലിയോണിനെ തകർത്തു ഫൈനലിൽ പ്രവേശിച്ചത്.

ഇരുടീമുകളിലും മികച്ച വ്യക്തിഗത പ്രകടനങ്ങൾ കൊണ്ട് സമ്പന്നമായ മത്സരങ്ങളായിരുന്നു സെമി ഫൈനലുകൾ. ആദ്യമത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടികൊണ്ട് തിളങ്ങിയത് സൂപ്പർതാരം എയ്ഞ്ചൽ ഡിമരിയയായിരുന്നുവെങ്കിൽ ബയേണിനു വേണ്ടി ഇരട്ടഗോളുകൾ നേടികൊണ്ട് തിളങ്ങിയത് സെർജി ഗ്നാബ്രിയാണ്. ഇരുവരെയും കൂടാതെ നെയ്മർ ജൂനിയർ, ലെവന്റോസ്ക്കി എന്നിവരും മികച്ച കളി തന്നെയാണ് കാഴ്ച്ചവെച്ചത്.

ഇവർ നാലു പേരെയാണ് ഈ ആഴ്ച്ചയിലെ യുവേഫയുടെ ഏറ്റവും മികച്ച താരത്തിന് വേണ്ടിയുള്ള നേട്ടത്തിനുള്ള ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച്ചയിലെ ഏറ്റവും മികച്ച താരമായത് നെയ്മർ ജൂനിയറായിരുന്നു. എന്നാൽ ഇത്തവണ നെയ്മർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവില്ല. ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയ സഹതാരം ഡിമരിയ തകർപ്പൻ പ്രകടനമാണ് നടത്തിയത്. മറ്റൊരു മികച്ച താരം ലെവൻഡോവ്സ്‌കിയാണ്. ഇന്നലത്തെ മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും ഒരു ഗോൾ മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. ലിസ്റ്റിലെ ശേഷിക്കുന്ന താരം ബയേണിന്റെ സെർജി ഗ്നാബ്രിയാണ്. ബയേണിനു വേണ്ടി വളരെ നിർണായകമായ ആദ്യ രണ്ട് ഗോളുകൾ താരത്തിന്റെ വകയായിരുന്നു. നെയ്മറാവട്ടെ ഒരു അസിസ്റ്റ് മാത്രമാണ് നേടിയത്. കൂടാതെ ആരാധകർക്ക് കൂടി മികച്ച താരത്തെ കണ്ടെത്താൻ യുവേഫയുടെ വെബ്സൈറ്റ് വഴി വോട്ട് രേഖപ്പെടുത്താനുള്ള അവസരമുണ്ട് .