കിവീസ് താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം, രണ്ട് ആരാധകരെ പുറത്താക്കി ഐസിസി

Image 3
CricketCricket News

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ന്യൂസിലന്‍ഡ് താരങ്ങള്‍ക്കെതിരായ വംശീയ അധിക്ഷേപം നടത്തിയതിന് പിന്നാലെ രണ്ട് ഇന്ത്യന്‍ ആരാധകരെ സ്റ്റേഡിയത്തില്‍ നിന്നും പുറത്താക്കി ഐസിസി. ടി.വിയില്‍ തത്സമയ സംപ്രേക്ഷണത്തിനിടെ ന്യൂസിലന്‍ഡ് താരങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപം കേട്ടതായി ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.

ഇതിനി് പിന്നാലെയാണ് ഐസിസിയുടെ നടപടി ഉണ്ടായിരിക്കുന്നത്. ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ക്കെതിരെ വംശീയത കലര്‍ന്ന അധിക്ഷേപം നടത്തിയതായും ആരോപണമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നതിന് പിന്നാലെ ഐ.സി.സി നടപടിയെടുക്കുമെന്ന്? ഉറപ്പ് നല്‍കിയിരുന്നു.

റോസ് ടെയ്‌ലര്‍ സമോവന്‍ വംശജനാണ്. ഇതാണ് ആക്ഷേപത്തിനായി ആരാധകര്‍ തെരഞ്ഞെടുത്തത്.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വംശീയ അധിക്ഷേപം ഉയര്‍ന്നത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇ്ന്ത്യന്‍ പേസറായ മുഹമ്മദ് സിറാജിന് എതിരെയാണ് ഓസീസ് ആരാധകരുടെ വംശീയ അധിക്ഷേപം നടന്നത്. അന്ന് ആറോളം പേരേയാണ് സ്റ്റേഡിയത്തില്‍ നിന്നും പുറത്താക്കിയത്.