ക്രിക്കറ്റിലെ ആ വിവാദ നിയമം ഉപേക്ഷിക്കുന്നു, ആരാധകരറിയാന്‍

ക്രിക്കറ്റ് താരങ്ങളെ വട്ടം ചുറ്റിക്കുന്ന അമ്പയേഴ്സ് കോള്‍ എന്ന നിയമം ഐസിസി പിന്‍വലിക്കുന്നു. എംസിസി മീറ്റിങ്ങിലാണ് ഇതുസംബന്ധിച്ച് ധാരണയായതെന്നാണ് സൂചന. അമ്പയേഴ്സ് കോള്‍ എടുത്ത് മാറ്റുന്നത് ഉള്‍പ്പെടെയുള്ള നിയമങ്ങളെ കുറിച്ച് സൗരവ് ഗാംഗുലി, റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര എന്നിവരുള്‍പ്പെടെയുള്ള അംഗങ്ങള്‍ ചര്‍ച്ച ചെയ്തായാണ് റിപ്പോര്‍ട്ട്.

2016ലാണ് ഐസിസി അമ്പയേഴ്സ് കോള്‍ നടപ്പിലാക്കുന്നത്. ഓണ്‍ഫീല്‍ഡ് അമ്പയര്‍ ആദ്യമെടുത്ത തീരുമാനം നടപ്പിലാക്കുന്നതാണ് ഇത്. എന്നാല്‍ ഇക്കഴിഞ്ഞ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇടയില്‍ തന്നെ അമ്പയേഴ്സ് കോള്‍ വിവാദമായിരുന്നു.

റൂട്ട് വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയിട്ടും ഡിആര്‍എസിന് ശേഷം ഓണ്‍ഫീല്‍ഡ് അമ്പയറായ നിതിന്‍ മേനോന്‍ ആദ്യം എടുത്ത തീരുമാനമാണ് വിധിയായത്.

ഇതിനെ കളിക്കളത്തില്‍ വെച്ച് തന്നെ കോഹ്ലി ചോദ്യം ചെയ്തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. അമ്പയേഴ്സ് കോള്‍ നടപ്പാക്കിയത് മുതല്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തീരുമാനം എടുക്കുന്നതില്‍ പൂര്‍ണമായും സാങ്കേതിക വിദ്യക്കൊപ്പം പോകാതെ, മനുഷ്യ ഇടപെടല്‍ കൂടി ഇവിടെ കൊണ്ടുവരണമെന്നും, അമ്പയേഴ്സ് കോള്‍ നിലനിര്‍ത്തണം എന്നും എംസിസി മീറ്റിങ്ങില്‍ അഭിപ്രായം ഉയര്‍ന്നു.

എന്നാല്‍ അമ്പയറുടെ തീരുമാനത്തില്‍ സംശയത്തിന്റെ ബലം എന്ന വിഷയം ഉടലെടുക്കുന്നുണ്ടെന്നും, അതിനാല്‍ സാങ്കേതിക വിദ്യയെ ആശ്രയിച്ച് അമ്പയേഴ്സ് കോള്‍ നിയമം എടുത്ത് കളയണം എന്നും വാദം ഉയര്‍ന്നു. എംസിസി യോഗത്തിലെ തീരുമാനങ്ങള്‍ ഈ വര്‍ഷം അവസാനം വീണ്ടും ചര്‍ച്ച ചെയ്യും.

You Might Also Like