തുര്‍ക്കിഷ് ജയത്തിന് പിന്നില്‍ പാകിസ്ഥാന്‍, ഇതാ ഞെട്ടിക്കുന്ന തെളിവുകള്‍

Image 3
FootballISL

ഫുട്ബോള്‍ ആരാധകര്‍ തമ്മിലുളള ട്വിറ്റര്‍ പോരാട്ടത്തില്‍ തുര്‍ക്കിയിലെ വലിയ ക്ലബായ ട്രാബ്സോണ്‍സ്പോറോട് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നല്ലോ. സെമി പോരാട്ടത്തില്‍ 51 ശതമാനം വോട്ട് നേടിയാണ് ബ്ലാസ്‌റ്റേഴ്‌സിനെതിരെ ട്രാബ്സോണ്‍സ്പോറിന്റെ വിജയം. ബ്ലാസ്റ്റേഴ്സ് 49 ശതമാനം വോട്ടും സ്വന്തമാക്കി.

എന്നാല്‍ ഈ തോല്‍വിയ്ക്ക് പിന്നില്‍ പാകിസ്ഥാനിലെ ആരാധകരുടെ കരങ്ങളുണ്ടായി എന്നതാണ് ഈ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. ഓണ്‍ലൈന്‍ വോട്ടിംഗില്‍ തുര്‍ക്കിഷ് ക്ലബിന്റെ വിജയത്തിനായി ചില പാക് ആരാധകര്‍ കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയത്. ഇന്ത്യയോടുളള രാഷ്ട്രീയ വിധ്വേഷവും തുര്‍ക്കിയോടുളള സ്‌നേഹവുമാണത്രെ അവരെ അതിന് പ്രേരിപ്പിച്ചത്.

പാകിസ്ഥാന്‍ ട്വിറ്ററില്‍ വോട്ട് ഫോര്‍ തുര്‍ക്കി എന്ന ഹാഷ് ടാഗ് വൈറലാകും വരെ കാര്യങ്ങളെത്തി. എന്തിനാണ് ഈ വോട്ടിംഗ് എന്ന് പോലും അറിയാത്തവര്‍ വരെ ഇന്ത്യ ജയിക്കരുതെന്ന് ആഗ്രഹമുളളതിനാല്‍ വോട്ട് ചെയ്യുന്നു എന്ന് ചൂണ്ടികാട്ടിയും രംഗത്തെത്തിയിരുന്നു.

സാന്‍ ബാസ് മീഡിയ എന്ന അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു റിസേര്‍ച് ടീം ആണ് ഈ വോട്ടിങ് നടത്തുന്നത്. മൂന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ ക്ലബായ പെര്‍സിബ് ബാംദുങിനെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്.