കറുത്ത കുതിരകള്‍ എന്ന വിശേഷണത്തോട് ഒട്ടും നീതി പുലര്‍ത്താന്‍ അവര്‍ക്കായില്ല, ഇറ്റലി നല്‍കുന്നത് വലിയ മുന്നറിയിപ്പാണ്

Image 3
FootballFootball News

സംഗീത് ശേഖര്‍

തുര്‍ക്കി നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. ഓര്‍ഗനൈസ്ഡ് ആയൊരു ഇറ്റാലിയന്‍ ടീമിനെതിരെ പ്രോപ്പര്‍ ആയൊരു ഗെയിം പ്ലാനില്ലാതെ കളിച്ച തുര്‍ക്കി കളിയുടെ ഒരു ഘട്ടത്തിലും അവര്‍ക്ക് ഭീഷണി ഉയര്‍ത്തിയില്ല.

തുര്‍ക്കിയുടെ പ്രതിരോധ നിര കളിയില്‍ ഇന്‍വോള്‍വ്ഡ് ആയിരുന്നത് ഇറ്റാലിയന്‍ ആക്രമണങ്ങള്‍ തങ്ങളുടെ ബോക്‌സിലേക്ക് എത്തുമ്പോള്‍ മാത്രമായിരുന്നു. തുര്‍ക്കി കീപ്പറുടെ ഗോള്‍ കിക്ക് , പന്ത് നേരെ ഇറ്റാലിയന്‍ പ്രതിരോധത്തിനു ഫീഡ് ചെയ്യുന്നു, ഇറ്റലി ഡിഫന്‍സില്‍ നിന്നും ഓര്‍ഗനൈസ്ഡ് ആയ ആക്രമണം തുടങ്ങുന്നു, തുര്‍ക്കി പ്രതിരോധത്തിലേക്ക് വലിയുന്നു എന്ന രീതിയാണ് കളി മുഴുവനും കണ്ടത്.

ചെല്ലിനി നയിച്ച ഇറ്റാലിയന്‍ പ്രതിരോധം ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ട് കളിയില്‍ പൂര്‍ണമായും ഇന്‍വോള്‍വ്ടഡ് ആയിരുന്നു താനും. തുര്‍ക്കി ഗോള്‍ കീപ്പറും പ്രതിരോധവുമാണ് പരാജയത്തിന്റെ മാര്‍ജിന്‍ കൂട്ടിയത്.

മിഡ് ഫീല്‍ഡില്‍ വീണു കിട്ടുന്ന പന്തുകളില്‍ ഷോര്‍ട്ട് പാസ്സുകള്‍ കൊണ്ടുള്ള ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന തുര്‍ക്കിക്ക് ഇറ്റാലിയന്‍ മധ്യനിരയുടെ മികച്ച നിയന്ത്രണം വിലങ്ങുതടിയാവുകയും ചെയ്തു. ജോര്‍ജീഞ്ഞോ മനോഹരമായി കളി നിയന്ത്രിച്ചു. ക്രൂഷ്യല്‍ ഇന്റര്‍സെപ്ഷനുകള്‍, ചെല്ലിനി അടക്കമുള്ള പ്രതിരോധനിര ആക്രമണത്തിലേക്ക് നീങ്ങുമ്പോള്‍ ഒരു കവര്‍ ആയും നിറഞ്ഞു നിന്ന പ്ലെയര്‍.സ്റ്റില്‍, ബെരാര്‍ഡി തന്നെയായിരുന്നു ഇറ്റലിയുടെ ഏറ്റവും മികച്ച കളിക്കാരനെന്നു തോന്നി. ഗോളിനായി നിരന്തരം പുഷ് ചെയ്തു കൊണ്ടിരുന്ന ബെരാര്‍ഡിയാണ് സ്പിനാസോളക്കൊപ്പം ഫ്‌ലാങ്കുകളിലൂടെ തുര്‍ക്കി പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി കൊണ്ടിരുന്നത്.

ലോറന്‍സോ ഇന്‍സിനിയും ഇമ്മോബിലിയും തുര്‍ക്കി പ്രതിരോധത്തിന് കളിച്ച സമയമത്രയും ഭീഷണി തന്നെയായിരുന്നു. രണ്ടു പേരുടെയും ഗോളുകള്‍ മനോഹരമായ പ്‌ളേസിങ്ങുകളിലൂടെയായിരുന്നു. കറുത്ത കുതിരകള്‍ എന്ന വിശേഷണത്തോട് ഒട്ടും നീതി പുലര്‍ത്താത്ത കളി കളിച്ചു കൊണ്ടാണ് തുര്‍ക്കി തുടങ്ങിയതെങ്കില്‍ ഇറ്റലിയുടെത് പതിവുപോലെ അവരുടെ സ്വാഭാവികമായ സോളിഡ് ഗെയിം തന്നെയായിരുന്നു.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്