മെസി ബാഴ്സ വിടുകയാണെങ്കിൽ യുവന്റസിലേക്ക് പോവണമെന്നാഗ്രഹിച്ചു, ബാഴ്സ യുവതാരം മനസു തുറക്കുന്നു

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സലോണ സ്വന്തമാക്കിയ പോർച്ചുഗീസ് യുവതാരമാണ് ഫ്രാൻസിസ്‌കോ ട്രിൻകാവോ. ബാഴ്‌സലോണയിൽ ഇണങ്ങിചേർന്നു കൊണ്ടിരിക്കുന്ന താരം മികച്ച പ്രകടനം തുടരുകയാണ്. മെസിയുടെ പൊസിഷനാണ് താരത്തിന്റേതെന്നത് അവസരങ്ങൾ കുറക്കുന്നുണ്ടെങ്കിലും കിട്ടിയ അവസരങ്ങളിൽ നല്ല പ്രകടനം കാഴ്ച വെക്കാൻ താരത്തിനു സാധിക്കുന്നുണ്ട്.

ബാഴ്സയിൽ മെസിക്കും പോർചുഗലിൽ ക്രിസ്ത്യാനോ റൊണാൾഡോക്കുമൊപ്പം കളിക്കാൻ സാധിച്ച ട്രിൻകാവോ ഇരുവർക്കുമൊപ്പം കളിക്കുമ്പോഴുള്ള വ്യത്യാസങ്ങളെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ്. കാറ്റാലൻ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോക്ക് നൽകിയ അഭിമുഖത്തിലാണ് ലോകഫുട്ബോളിലെ മികച്ച രണ്ടു സൂപ്പർതാരങ്ങളെക്കുറിച്ച് സംസാരിച്ചത്.

“ഇരുവരുടെയും ഏറ്റവും മികച്ച ഒരു കാര്യമെന്തെന്നാൽ ഇരുവരും എപ്പോഴും ജയിക്കാനായി ആഗ്രഹിക്കുന്നു. എനിക്ക് തോന്നുന്നത് ഇരുവരും മികച്ച നായകന്മാരാണെന്നും സ്വന്തം സഹതാരങ്ങളെ എപ്പോഴും സഹായിക്കാൻ അവർ മുന്നിലുണ്ടാവാറുണ്ടെന്നാണ്. എനിക്ക് തോന്നുന്നത് മെസി ബാഴ്സയിൽ തന്നെ തുടരുമെന്നാണ്. മെസിയെ ഞാൻ ഡ്രസിങ് റൂമിൽ എപ്പോഴും ശാന്തനായാണ് കാണാറുള്ളത്. എപ്പോഴും പരിശീലനത്തിന് പോവാൻ ആഗ്രഹിക്കുന്ന താരമാണ്. എനിക്ക് തോന്നുന്നത് നമുക്ക് ലിയോയെ ബാഴ്സയിൽ ഒരുപാട് കാലം ആസ്വദിക്കാൻ സാധിക്കുമെന്നാണ്.”

ചരിത്രത്തിലെ രണ്ടു മികച്ച താരങ്ങളെന്ന നിലയിൽ ഒരു ദക്ഷിണ രാജ്യക്കാരാണെന്ന നിലയിൽ എനിക്ക് മെസിയെ ഇഷ്ടമാണ്. എന്നാൽ ക്രിസ്ത്യാനോ എന്റെ നാട്ടുകാരനാണ്. ഒരു മൃഗം, ഒരു പ്രതിഭാസമാണ്. അതു കൊണ്ടു തന്നെ ആരാണ് മികച്ചതെന്നു ഞാൻ പറയുന്നത് ഒരു അനീതിയായിരിക്കും. ഒരു ഫുട്ബോൾ ഫാൻ എന്ന നിലക്ക് മെസിയുടെ ആ ഫാക്സ് സംഭവസമയത്ത് ഞാൻ യുവന്റസിലേക്ക് പോവണമെന്നാണ് ആഗ്രഹിച്ചത്. ഇരുവർക്കും ഒന്നിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ എന്റെ അഭിപ്രായത്തിൽ മെസി നിൽക്കേണ്ടിടത്തു തന്നെയാണ് ഇപ്പോൾ നിൽക്കുന്നത്. ബാഴ്സയിൽ തന്നെ തുടരാൻ മെസിക്ക് സാധിക്കട്ടെ. ” ട്രിൻകാവോ പറഞ്ഞു.

You Might Also Like