ഓസീസ് ഗോളടിയന്ത്രവുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ചര്‍ച്ച, റൂമര്‍ അലാര്‍ട്ട്

ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് മേജറുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തുന്നതായി റൂമറുകള്‍. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ട്രാവിസ് മേജര്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടു ചെയ്യുന്നത്. ബ്ലാസ്‌റ്റേഴ്‌സ് വിട്ട ഓഗ്‌ബേചെയ്ക്ക് പകരക്കാരനായാണ് ട്രാവിസിനെ ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ട്രാവിസിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രതിഫലതുകയുടെ കാര്യത്തില്‍ തീരുമാനമായാല്‍ ഏത് ക്ലബ് തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ ട്രാവിസ് അന്തിമ തീരുമാനം എടുക്കും.
30 വയസ്സുകാരനായ ട്രാവിസ് നിലവില്‍ ഹോങ്കോഗിലെ ഒന്നാം ഡിവിഷന്‍ ലീഗിലാണ് പന്ത് തട്ടുന്നത്. 2016 മുതല്‍ ഹോങ്കോംഗിലെ വിവിധ ക്ലബുകള്‍ക്കായി പന്ത് തട്ടിയ ട്രാവിസ് 57 മത്സരങ്ങളും അവിടെ കളിച്ചിട്ടുണ്ട്. ഗോളടിച്ച് കൂട്ടാന്‍ മിടുക്കനായ ഈ ഓസീസ് താരം ഹോങ്കോഗില്‍ 36 ഗോളും ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.ഏറ്റവും ഒടുവില്‍ ഹോങ്കോംഗ് ക്ലബായ സൗത്തേണ്‍ ഡിസ്ട്രിക്റ്റിനായാണ് ട്രാവിസ് കളിച്ചത്. 10 മത്സങ്ങളില്‍ നിന്ന് എട്ട് ഗോളുകളാണ് താരം അടിച്ച് കൂട്ടിയത്.
നേരത്തെ ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ് സെന്‍ട്രല്‍ കോസ്റ്റ് മറീനയ്ക്കായും കളിച്ചിട്ടുളള താരമാണ് ട്രാവിസ്. മറ്റൊരു ഓസീസ് ക്ലബ് ബ്ലാക്ക ടൗണ്‍ സിറ്റിയ്ക്കായും നൂറ്റി അന്‍പതിലധികം മത്സരങ്ങളില്‍ ട്രാവിസ് പന്ത് തട്ടിയിട്ടുണ്ട്.