36 സിക്‌സും ഫോറും, അമ്പോ! വെടിക്കെട്ട് ഡബിള്‍ സെഞ്ച്വറിയുമായി ഓസീസ് സൂപ്പര്‍ താരം

ലിസ്റ്റ് എ ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുമായി ഓസീസ് താരം ട്രാവിസ് ഹെഡ്. അഡ്‌ലെയ്ഡില്‍ നടന്ന ദ മാര്‍ഷ് കപ്പില്‍ ക്യൂന്‍സ്ലാന്‍ഡിനെതിരെ സൗത്ത് ഓസ്‌ട്രേലിയക്ക് വേണ്ടിയാണ് ട്രാവിസ് ഹെഡിന്റെ അവിശ്വസനീയ പ്രകടനം.

കേവലം 127 പന്തില്‍ 28 ഫോറും എട്ട് സിക്‌സും സഹിതം 36 ബൗണ്ടറികള്‍ അടിച്ചാണ് ഹെഡ് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഡബിള്‍ സെഞ്ച്വറി (230) അടിച്ചെടുത്തത്. 3.4 ഓവറില്‍ ഒന്നിന് 22 റണ്‍സ് എന്ന നിലയില്‍ ക്രീസിലെത്തിയ ഹെഡ് 46.4 ഓവര്‍ വരെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തടിയ്ക്കുകയായിരുന്നു.

ലാവിസ് ഹെഡിനെ കൂടാതെ ഓപ്പണര്‍ ജാക്ക് വെതറൈഡ് 97 റണ്‍സ് എടുത്തു. 103 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതമാണ് വെതര്‍രൈഡ് 97 റണ്‍സെടുത്തത്.

ഇരുവരുടേയും പ്രകടനമിരവില്‍ 50 ഓവറില്‍ സൗത്ത് ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ ക്യൂണ്‍ലാന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എടുത്തിട്ടുണ്ട്.

You Might Also Like