പൊപ്ലാനിക്കിന് വേതനം നല്‍കി, ബ്ലാസ്‌റ്റേഴ്‌സിന്റെ ട്രാന്‍സ്ഫര് വിലക്ക് ഉടന്‍ നീക്കും

കേരള ബ്ലാസ്റ്റേഴ്‌സിന് ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ വിലക്ക് ഉടന്‍ നീക്കും. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം പൊപ്ലാനികിന് നല്‍കാനുളള പ്രതിഫലം തടഞ്ഞുവെച്ചതിനെ തുടര്‍ന്നാണ് ഫിഫ കേരള ബ്ലാസ്റ്റേഴ്‌സിന് ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

പൊപ്ലാനികിന്റെ പ്രതിഫലം ബ്ലാസ്റ്റേഴ്‌സ് നല്‍ികയതോടെ ഫിഫ ഉടന്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന് ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ വിലക്കും മാറ്റും. ഇനി ഇക്കാര്യം രേഖ മൂലം ഫിഫ അറിയ്‌ക്കേണ്ട ചില സാങ്കേതിക കടമ്പകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ ഈസ്റ്റ് ബംഗളിനും ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ ഇതുവരെ ട്രാന്‍സ്ഫര്‍ വിലക്ക് നീക്കാനുള്ള നടപടികള്‍ ഒന്നും കൈകൊണ്ടിട്ടില്ല. ട്രാന്‍സ്ഫര്‍ വിലക്ക് നീക്കി എന്ന് ഔദ്യോഗികമായി ഫിഫ അറിയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണായുള്ള ഒരുക്കങ്ങള്‍ സജീവമാകും.

ഇതിനകം തന്നെ പുതിയ പരിശീലകനെ സൈന്‍ ചെയ്ത കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ പുതിയ വിദേശ തരങ്ങളെ എത്തിക്കാനുള്ള ചര്‍ച്ചയിലാണ്. സെര്‍ബിയയില്‍ നിന്നാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകന്‍ വരുന്നത്.

You Might Also Like