; )
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് യുവതാരങ്ങലുടെ ഒഴുക്ക്. നിരവധി ഇന്ത്യന്‍ യുവ ഫുട്‌ബോള്‍ താരങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇതിനോടകം തന്നെ ധാരണയിലെത്തിയിരിക്കുന്നത്. ആറാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ബെഞ്ചിലെ കരുത്തും ഈ യുവതാരങ്ങളായിരിക്കും.
ഇന്ത്യന്‍ ആരോസ് ഗോള്‍കീപ്പര്‍ പ്രഭശുഖന്‍സിങ്, മുന്നേറ്റനിരക്കാരന്‍ വിക്രം പ്രതാപ്, ബ്ലാസ്റ്റേഴ്‌സില്‍നിന്ന് വായ്പയടിസ്ഥാനത്തില്‍ ബഗാനില്‍ കളിച്ച നോങ്ഡാബ നോറോം, റിയല്‍ കശ്മീര്‍ മധ്യനിരതാരം ഋത്വിക് ദാസ്, ബെംഗളൂരു എഫ്.സി. പ്രതിരോധനിരക്കാരന്‍ നിഷുകുമാര്‍ എന്നിവരുമായി ക്ലബ്ബ് ധാരണയിലെത്തിയതായും സൂചനയുണ്ട്.
നിലവില്‍ ഈ കൊറോണക്കാലത്തും ബ്ലാസ്‌റ്റേഴ്‌സില്‍ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ സജീവമാണ്. പുതിയ പരിശീലകനും സ്പോര്‍ട്ടിങ് ഡയറക്ടറും വന്നതോടെ അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും സജീവമായി.
ഓരോ ദിവസവും ഓരോ പുതിയ വിദേശതാരങ്ങള്‍ ആരാധകരുടെ ചര്‍ച്ചകളിലേക്ക് കടന്നുവരുന്നു. പരിശീലകനായി സ്പാനിഷുകാരന്‍ കിബുവിനെ കഴിഞ്ഞദിവസം ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സ്പോര്‍ട്ടിങ് ഡയറക്ടറായി ലിത്വാനിയക്കാരന്‍ കരോളിസ് സ്‌കിന്‍കിസ് ചുമതലയേറ്റിരുന്നു.