ടോട്ടന്നത്തിന് കൈകൊടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്!

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്ഷനായ യെല്ലോ മെയ്‌ന ഖേലോ (മഞ്ഞയില്‍ കളിക്കുക) എന്ന ക്യാപ്ഷന്‍ കടമെടുത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ടോട്ടന്നം ഹോസ്പര്‍. ട്വിറ്ററിലൂടെ ഇന്ത്യന്‍ ആരാധകര്‍ക്കായി പങ്കുവെച്ച ചിത്രത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരസ്യ വാചനകള്‍ ടോട്ടന്നം കടമെടുത്തത്.
എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് സോഷ്യല്‍ മീഡിയ ടീമും വെറുതെയിരിക്കാന്‍ തയ്യാറായില്ല. ഉടന്‍ തന്നെ ഞങ്ങള്‍ അതിനോട് യോചിക്കുന്നു എന്ന് കാണിച്ച് ആ ക്യാപ്ഷന്‍ ഉപയോഗിച്ചുളള ബ്ലാസ്‌റ്റേഴ്‌സിന്റെ പഴയ ടീമിന്റെ ചിത്രമാണ് കേരള ടീം പങ്കുവെച്ചത്.
We agree! 💛💛💛#YennumYellow https://t.co/bSmbJ0UJ6N pic.twitter.com/hgkrfSWeCF
— Kerala Blasters FC (@KeralaBlasters) September 7, 2020
ടോട്ടന്നത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയായി ഇത് മാറി. ഇതോടെ ഈ ട്വീറ്റ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
പവലിയന്‍ എന്‍ഡിന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബ്ലാസ്റ്റേഴ്‌സും ടോട്ടന്നവും കൂട്ടുചേരാവുന്ന സാധ്യതകള്‍ വരെയാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഇരു ക്ലബുകളും തമ്മിലുളള സാമ്യതകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നിലവില്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന നിരവധി ഇംഗ്ലീഷ് ക്ലബുകള്‍ക്കിടയില്‍ ടോട്ടന്നവുമായി ബ്ലാസ്‌റ്റേഴ്‌സ് കൈകോര്‍ക്കുമോ എന്നതെല്ലാം കാത്തിരുന്ന് തന്നെ കാണണം.