പുതിയ സീസണില്‍ ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സിന് മൃഗീയാധിപത്യം, വന്‍ നേട്ടം

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണിന് മുന്നോടിയായി ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ടീമായി മാറി കേരള ബ്ലാസ്റ്റേഴ്‌സ്. മറ്റ് ക്ലബുകളെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണ് ബ്ലാസ്റ്റേഴ്‌സിനുളളത്. ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കരുത്ത് വെളിപ്പെടുത്തുന്നതാണ് ഈ പഠനം.

പ്രമുഖ കായിക നിരീക്ഷണ സംഘടനകളില്‍ ഒന്നായ ഡിപ്പോട്‌സ് ആന്‍ ഫിനാന്‍സസ് നടത്തിയ പഠനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മേധാവിത്വം വ്യക്തമായത്.

25.2 മില്യണ്‍ ഇന്ററാക്ഷനുകളാണ് ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ നടന്നത്. രണ്ടാമതുളള എഫ്‌സി ഗോവയെ കുറിച്ച് വെറും 6.83 മില്യണ്‍ ഇന്ററാക്ഷന്‍ മാത്രമേ ഉളളു എന്നത് അറിയുമ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മേധാവിത്വം ശരിക്കും മനസ്സിലാകു.

മൂന്നാമത് ചെന്നൈയിന്‍ എഫ്‌സിയാണ്. 5.59 മില്യണ്‍ ഇന്ററാക്ഷനാണ് നടന്നത്. സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സിയാണ് നാലാം സ്ഥാനത്ത്. 1.48 മില്യണ്‍ ഇന്ററാക്ഷനാണ് മുംബൈയെ കുറിച്ച് നടന്ന്ത്. കൊല്‍ക്കത്തന്‍ വമ്പന്‍മാരായ എടികെ മോഹന്‍ ബഗാന്‍ അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. 1.41 മില്യണ്‍ ഇന്ററാക്ഷനാണ് എടികെയെ കുറിച്ച് നടന്നത്.

നിലവില്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്‍സ്റ്റഗ്രാമില്‍ 1.5 മില്യണ്‍ ഫോളോവേഴ്‌സാണ് ഉളളത്. ഐഎസ്എല്ലിലെ ഏത് പ്ലാറ്റ് ഫോമെടുത്താലും ജനപ്രിയതയില്‍ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞിട്ടേ മറ്റ് ക്ലബുകള്‍ക്ക് സ്ഥാനമുളളു.